Advertisment

 ‘ എന്നെ എനിക്കറിയാം ,എന്റെ ഫാമിലിക്ക് അറിയാം, നിനക്കറിയാം,എന്റെ ഫ്രണ്ട്‌സിന് അറിയാം , അറിയാന്‍ പാടില്ലാത്തവര്‍ വിലയിരുത്തുന്നതിന് വില കല്‍പ്പിക്കാന്‍ എനിക്ക് ഇപ്പോ സമയമില്ല  ; സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങള്‍ക്ക് മഞ്ജുവിന്റെ മറുപടി

author-image
ഫിലിം ഡസ്ക്
New Update

നാല്‍പ്പത്തിയൊമ്പത് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ബിഗ് ബോസില്‍ നിന്നും ഒരാള്‍ കൂടി പുറത്തായി. കഴിഞ്ഞ ദിവസത്തെ എലിമിനേഷനിലൂടെയായിരുന്നു മഞ്ജു പത്രോസ് പുറത്തുവന്നത്. മഞ്ജുവും രജിത് കുമാറും തമ്മിലായിരുന്നു പ്രധാന പോരാട്ടം. ഇത് പലവിധ തര്‍ക്കങ്ങള്‍ക്കും സോഷ്യല്‍മീഡിയ വിമര്‍നങ്ങള്‍ക്കും വഴിവെച്ചു. എന്നാല്‍ രജിത് കുമാര്‍ ആരാധകരുടെ പക്കല്‍നിന്ന് ഏറ്റവുംകൂടുതല്‍ സേഷ്യല്‍മീഡിയ ആക്രമണത്തിന് ഇരയായതും മഞ്ജു പത്രോസ് തന്നെ.

Advertisment

publive-image

കാത്തിരിപ്പുകള്‍ക്ക് വിരാമം കുറിച്ചുകൊണ്ട് മഞ്ജു പത്രോസ് കഴിഞ്ഞ ദിവസം ബിഗ് വോസ് ഹൗസില്‍ നിന്ന് പുറത്താകുകയും ചെയ്തു. പുറത്തിറങ്ങിയതും തനിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്ക് കിടിലന്‍ മറുപടിയുമയിട്ടാണ് മഞ്ജുവന്നതും. സുഹൃത്തായ സിമിയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

എലിമിനേഷനില്‍ പുറത്തുവന്ന അവസാനനിമിഷത്തില്‍ അവള്‍ ഇത്രയും സന്തോഷത്തോടെ ആ സമയങ്ങള്‍ കൈകാര്യം ചെയ്യുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. എന്റെ മഞ്ജു മോളിങ്ങെത്തി. ഒരു കൂട്ടം ആള്‍ക്കാര്‍ ചേര്‍ന്ന് സോഷ്യല്‍മീഡിയയില്‍ നടത്തിയ ആക്രമണങ്ങളും പേക്കൂത്തുകളും അവളെ തളര്‍ത്തികളയുമെന്ന് കരുതിയ ഞാന്‍ എന്തൊരു മണ്ടിയാണ്.

Advertisment