Advertisment

മോഹന്‍ലാല്‍ ഉള്‍പ്പെടെ അവതാരകരായ ബിഗ്‌ ബോസില്‍ പോണ്‍ താരം ഡാനി ഡിയും ഭാഗഭാക്കാകുന്നതായി റിപ്പോര്‍ട്ട്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

പല ഭാഷകളിലായി മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ അവതാരകരായി രംഗത്ത് വന്നിരിക്കുന്ന ബിഗ്‌ ബോസില്‍ പോണ്‍ താരം ഡാനി ഡിയും ഭാഗമാകുന്നതായി റിപ്പോര്‍ട്ട് . മലയാളം, ഹിന്ദി, തമിഴ് പതിപ്പുകളിലായി മോഹന്‍ലാല്‍, സല്‍മാന്‍ ഖാന്‍, കമല്‍ഹാസന്‍ തുടങ്ങിയ വന്‍ താരങ്ങളാണ് ബിഗ്‌ ബോസിന്‍റെ അവതാരകര്‍. അതില്‍ സല്‍മാന്‍ അവതാരകനായി എത്തുന്ന ഹിന്ദിയില്‍ ബിഗ് ബോസിന്റെ പന്ത്രണ്ടാം പതിപ്പിലാണ് പോണ്‍ താരം ഡാനി ഡി യുടെ പേരും ഉയര്‍ന്നുകേള്‍ക്കുന്നത്.

publive-image

മോഡലും നടിയുമായ മഹിക ശര്‍മയും ഡാനി ഡിയും ജോഡികളായാണ് പരിപാടിയില്‍ പങ്കെടുക്കുക എന്നും സൂചനകളുണ്ട്. ഇതിന് പുറമേ അവരായിരിക്കും പരിപാടിയിലെ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന മത്സരാര്‍ത്ഥികള്‍. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 95 ലക്ഷം രൂപയാണ് ഇവരുടെ ഒരാഴ്ചത്തെ പ്രതിഫലം. എന്നാല്‍ പരിപാടിയില്‍ താനുണ്ടാകുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും ബിഗ് ബോസില്‍ താന്‍ വരണമെങ്കില്‍ ഹൗസിനകത്തെ തന്റെ കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊള്ളാമെന്ന് മഹിക വാക്ക് തരണമെന്നും ഡാനി ബോളിവുഡ് ലൈഫിനോട് പ്രതികരിച്ചിരുന്നു .

publive-image

ബിഗ് ബോസ് പന്ത്രണ്ടാം സീസണെക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നും ആ പരിപാടിയില്‍ വരുന്നത് വലിയൊരു അവസരമാണെന്നും മഹിക പ്രതികരിച്ചു. ബിഗ് ബോസ് ഹൗസ് ഒരു സ്‌കൂള്‍ ആണെന്നും സല്‍മാന്‍ ഖാന്റെ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നും ഒരു ബിരുദം ലഭിക്കുന്നത് അത്ര എളുപ്പമല്ലെന്നും അതിന് നിങ്ങള്‍ കൂടുതല്‍ കരുത്തുള്ളവരായിരിക്കണമെന്നും താരം പ്രതികരിച്ചു

ടെലിവിഷന്‍ താരങ്ങളായ ഗുര്‍മീത് ചൗധരിഡെബിന ബാനര്‍ജി, മിലിന്ദ് സോമന്‍ അങ്കിത കോന്‍വാര്‍, സൃഷ്ട്ടി റോഡ്, ദിപിക കക്കര്‍ഷോയിബ് ഇബ്രാഹിം, ടിന ദത്ത് എന്നിവരെയും പരിപാടിയുടെ ഭാഗമായി സംഘാടകര്‍ ബന്ധപെട്ടിരുന്നുവെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

publive-image

ഡച്ച് ടി.വി സീരിസ് ആയ ബിഗ് ബ്രദറില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ബിഗ് ബോസ് ഇന്ത്യന്‍ പ്രേക്ഷകരിലേക്കും എത്തിത്തുടങ്ങിയത്. പരിപാടിയുടെ ഹിന്ദി പതിപ്പാണ് ആദ്യം ആരംഭിച്ചത്. സല്‍മാന്‍ ഖാന്‍ ആണ് ഹിന്ദി പതിപ്പിന്റെ അവതാരകനായി എത്തുന്നത്. നാലാം തവണയാണ് സല്‍മാന്‍ ബിഗ് ബോസ് അവതാരകനാകുന്നുന്നത്. ഇത്തവണ കത്രീന കൈഫും സഹ അവതാരകയായി ഉണ്ടാകുമെന്നാണ് സൂചനകള്‍.

publive-image

ബോളിവുഡിലെ പല താരങ്ങളുടെയും തുടക്കം ബിഗ് ബോസിലൂടെയാണ്. സണ്ണി ലിയോണ്‍ ബോളിവുഡില്‍ എത്തിയത് ബിഗ് ബോസിലൂടെയായിരുന്നു. ഹിന്ദി പതിപ്പിന്റെ വിജയത്തെ തുടര്‍ന്ന് തെലുങ്ക്, കന്നഡ, തമിഴ, മറാത്തി, ബംഗാളി ഭാഷകളിലും ബിഗ് ബോസ് അവതരിപ്പിക്കുകയായിരുന്നു. തെലുങ്കില്‍ ജൂനിയര്‍ എന്‍.ടി.ആറും തമിഴില്‍ കമല്‍ഹാസനുമാണ് ബിഗ് ബോസിന്റെ അവതാരകര്‍. മോഹന്‍ലാലാണ് ബിഗ് ബോസ് മലയാളം പതിപ്പിന്റെ അവതാരകനായി എത്തുന്നത്,

malayala cinema cinima
Advertisment