Advertisment

വയനാട്ടിൽ വൻ കഞ്ചാവ് വേട്ട ; 102 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

New Update

publive-image

വയനാട് : വയനാട്ടിൽ വൻ കഞ്ചാവ് വേട്ട. ബത്തേരി കൊളഗപ്പാറ വട്ടത്തിമൂലയിൽ നിന്ന് 102 കിലോ കഞ്ചാവ് പിടികൂടി. പ്രദേശവാസിയായ കൃഷ്ണൻകുട്ടിയുടെ(51) വീട്ടിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.

ജില്ല പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആൻറി നാർക്കോട്ടിക് സെല്ലാണ് പരിശോധന നടത്തിയത്. 48 പൊതികളിലായി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ്പിടിച്ചെടുത്തത്. ആദിവാസി കോളനികളിലടക്കം വിൽപ്പനയ്‌ക്കെത്തിച്ച കഞ്ചാവാണിത് എന്നാണ് വിവരം.

NEWS
Advertisment