Advertisment

ബംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട; 15 കിലോ ഹാഷിഷ് ഓയിൽ 10 കിലോ മരിജുവാന, കൊക്കെയ്ൻ, എൽഎസ്ഡി സ്ട്രിപ്‌സ്, ടാബ്ലെറ്റുകൾ തുടങ്ങി ആറ് കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി കർണാടക സെൻട്രൽ ക്രൈംബ്രാഞ്ച്

New Update

publive-image

Advertisment

ബംഗളൂരു: ബംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട. ആറ് കോടി രൂപയുടെ മയക്കുമരുന്നാണ് കർണാടക പോലീസിലെ സെൻട്രൽ ക്രൈംബ്രാഞ്ച് പിടികൂടിയത്. മയക്കുമരുന്ന് വിൽപന റാക്കറ്റിലെ പ്രധാനിയടക്കം നാല് പേരെ അറസ്റ്റ് ചെയ്തതായും സെൻട്രൽ ക്രൈംബ്രാഞ്ച് അറിയിച്ചു. പിടിയിലായവരിൽ ഒരാൾ വിദേശിയാണ്.

15 കിലോ ഹാഷിഷ് ഓയിൽ 10 കിലോ മരിജുവാന, കൊക്കെയ്ൻ, എൽഎസ്ഡി സ്ട്രിപ്‌സ്, ടാബ്ലെറ്റുകൾ തുടങ്ങിയവയാണ് പിടികൂടിയത്. ഒരു അപ്പാർട്ട്‌മെന്റ് കേന്ദ്രീകരിച്ചായിരുന്നു ഇവർ മയക്കുമരുന്ന് വിൽപന നടത്തിയിരുന്നത്.

ബിസിനസുകാരും കോളേജ് വിദ്യാർത്ഥികളും സോഫ്റ്റ് വെയർ പ്രൊഫഷണലുകളും ഉൾപ്പെടെയുളളവർ ഇവരുടെ ഇടപാടുകാരായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംസ്ഥാനത്ത് നടക്കുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നാണ് ഇതെന്നും ക്രൈംബ്രാഞ്ച് വെളിപ്പെടുത്തി.

സംഭവത്തിൽ ഹെന്നൂർ, ബ്യപ്പനഹളളി പോലീസ് സ്‌റ്റേഷനുകളിലായി കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ പിടിയിലായ മുഖ്യ പ്രതി നബറാൻ ചാക്മ രണ്ട് വർഷമായി പോലീസിനെ വെട്ടിച്ച് കഴിയുകയായിരുന്ന ആളാണെന്നും ജോയിന്റ് കമ്മീഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു.

 

NEWS
Advertisment