Advertisment

മലയാളിയെ കൈവിടാതെ വീണ്ടും അബുദാബി ബിഗ് ടിക്കറ്റ്; കോഴിക്കോട് സ്വദേശിക്ക് ലഭിച്ചത് 24 കോടി രൂപ

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 1.2 കോടി ദിർഹം (24.6 കോടി രൂപ) മലയാളിക്ക്. അജ്മാനിലെ അൽഹുദ ബേക്കറിയിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന കോഴിക്കോട് ചാത്തമംഗലം സ്വദേശി അസ്സൈൻ മുഴിപ്പുറത്താണ് കോടിപതിയായത്.

കഴിഞ്ഞ മേയ് 14നാണ് 139411 എന്ന നമ്പറിലുള്ള ടിക്കറ്റെടുത്തത്. ഒറ്റയ്ക്കെടുത്ത ടിക്കറ്റായതിനാല്‍ സമ്മാനം ലഭിക്കുന്ന 24 കോടിയിലധികം രൂപ അസ്സൈന് സ്വന്തം. ആകെയുള്ള ഏഴു സമ്മാനങ്ങളിൽ ഒന്നാം സമ്മാനം ഉൾപ്പെടെ നാലും സ്വന്തമാക്കിയത് ഇന്ത്യക്കാരാണ്.

ഇന്ത്യക്കാരനായ ശ്രീഹര്‍ഷ പ്രസാദിന് 104019 നമ്പറിലൂടെ രണ്ടാം സമ്മാനമായി ഒരു ലക്ഷം ദിര്‍ഹമാണ് സമ്മാനമായി ലഭിച്ചത്. പാകിസ്ഥാന്‍ പൗരനായ ഹസ്റത്ത് നബിക്കാണ് മൂന്നാം സമ്മാനം. 245372 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെ അദ്ദേഹത്തിന് 90,000 ദിര്‍ഹമാണ് ലഭിച്ചത്. നാലാം സമ്മാനം നേടിയ ഈജിപ്ഷ്യന്‍ പൗരന്‍ മുഹമ്മദ് മോര്‍ഗന് 80,000 ദിര്‍ഹവും അഞ്ചാം സമ്മാനമായി പാകിസ്ഥാന്‍ പൗരനായ മുഹമ്മദ് ഇസ്‍മാഈല്‍ ഫസലുറഹ്‍മാന് 70,000 ദിര്‍ഹവും ലഭിച്ചു.

ആറും ഏഴും സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്കായിരുന്നു. 244544 എന്ന നമ്പറിലുള്ള ടിക്കറ്റെടുത്ത ഷജീന്ദ്ര ദാസിന് ആറാം സമ്മാനമായി 60,000 ദിര്‍ഹം ലഭിച്ചു. ഏഴാം സമ്മാനം നേടിയ ഗോകുല്‍ദേവ് വാസുദേവന് 50,000 ദിര്‍ഹമാണ് സമ്മാനം. 185202 എന്ന നമ്പറിലൂടെയാണ് അദ്ദേഹം വിജയിയായത്.

ഇന്ന് നടന്ന ഡ്രീം കാര്‍ ജീപ്പ് ചെറോക്കി 216-ാം സീരിസ് നറുക്കെടുപ്പിലും ഇന്ത്യക്കാരന് തന്നെയായിരുന്നു ഒന്നാം സമ്മാനം. 001858 എന്ന നമ്പറിലെ ടിക്കറ്റിലൂടെ ഷിനു രാജനാണ് സ്വപ്ന വാഹനം സ്വന്തമാക്കിയത്.

https://www.facebook.com/watch/?ref=external&v=207802766865072

Advertisment