Advertisment

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 30 കോടിയുടെ സമ്മാനം മലയാളിക്ക്;ഇത്തവണ എല്ലാ സമ്മാനങ്ങളും നേടിയത് ഇന്ത്യക്കാര്‍; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലും മലയാളിക്ക് കോടികളുടെ സൗഭാഗ്യം

author-image
ഗള്‍ഫ് ഡസ്ക്
New Update

ബിഗ് ടിക്കറ്റ്...

Advertisment

publive-image

അബുദാബി: ബുധനാഴ്‍ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 30 കോടിയുടെ ഒന്നാം സമ്മാനം മലയാളിക്ക്. ദോഹയില്‍ താമസിക്കുന്ന തസ്‍ലീന പുതിയ പുരയിലാണ് ആണ് 1.5 കോടി ദിര്‍ഹത്തിന്റെ (30 കോടിയോളം സമ്മാനം നേടിയത്.

ഡ്രീം കാര്‍ സീരിസിലടക്കം ഇത്തവണ ബിഗ് ടിക്കറ്റിലെ എല്ലാ സമ്മാനങ്ങളും നേടിയത് ഇന്ത്യക്കാരാണ്. ഈ വര്‍ഷം ജനുവരി 26ന് എടുത്ത 291310 ടിക്കറ്റിലൂടെയാണ് തസ്‍ലീനയെ ഭാഗ്യം തേടിയെത്തിയത്. കഴിഞ്ഞ തവണ 40 കോടിയുടെ ഒന്നാം സമ്മാനം സ്വന്തമാക്കിയ മലയാളി അബ്‍ദുസലാം എന്‍.വിയാണ് ഇന്നത്തെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയയാളെ തെരഞ്ഞെടുത്തത്.

ദുബായ് ഡ്യൂട്ടി ഫ്രീ...

publive-image

ദുബായ് : ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍(7.3 കോടിയോളം ഇന്ത്യന്‍ രൂപ) നേടി പ്രവാസി മലയാളി. അബുദാബിയില്‍ താമസിക്കുന്ന മലയാളിയായ സൂരജ് അനീദാണ് ഇന്ന് നടന്ന ദുബായ് ഡ്യൂട്ടി ഫ്രീയുടെ 350-ാമത് നറുക്കെടുപ്പില്‍ വിജയിച്ചത്.

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനയര്‍ 350-ാം സീരീസിലെ 4645 എന്ന ടിക്കറ്റ് നമ്പരാണ് സൂരജിന് സ്വപ്‌നവിജയം നേടിക്കൊടുത്തത്. ജനുവരി 20ന് ഓണ്‍ലൈന്‍ വഴിയാണ് അദ്ദേഹം ഈ ടിക്കറ്റ് വാങ്ങിയത്.

Advertisment