‘വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ നമ്മുടെ ജീവിതത്തില്‍ ഒന്നുമില്ലെങ്കിലും അത് അത്രയും മനോഹരമായിരിക്കും;മരണം വരെ നമ്മള്‍ ഒന്നായിരിക്കും;രണ്ടാം ഭാര്യയോട് ബിഗ് ബോസ് താരം ബഷീര്‍ ബഷി

ഫിലിം ഡസ്ക്
Monday, November 19, 2018

മലയാളം ബിഗ് ബോസ് സീസണ്‍ വണ്ണിലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ബഷീര്‍ ബഷി. അവസാനഘട്ടം വരെ നല്ല പ്രകടനം നടത്തിയിരുന്ന ബഷീറിന് ഹൗസിന് പുറത്ത് വലിയ ആരാധകരുണ്ടായിരുന്നു.

Image result for big bos basheer bashi

ഗ്രാന്‍ഡ് ഫിനാലെയിലേക്ക് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴായിരുന്നു ബഷീര്‍ പുറത്തായത്. എങ്കിലും ബിഗ് ബോസ് ഫാന്‍സിന്റെ വലിയ പിന്തുണ താരത്തിനുണ്ടായിരുന്നു.

Image result for big bos basheer bashi

തുടക്കത്തില്‍ ബഷീറും ബിഗ് ബോസില്‍ മത്സരിക്കാനുണ്ടെന്ന് അറിഞ്ഞപ്പോള്‍ നിരവധി പേരായിരുന്നു വിമര്‍ശനങ്ങളുമായി എത്തിയിരുന്നത്. രണ്ട് വിവാഹം കഴിച്ചതിന്റെ പേരിലായിരുന്നു ബഷീറിനെ പലരും വിമര്‍ശിച്ചത്. എന്നാല്‍ തന്റെ കുടുംബം തനിക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഹൗസിലെത്തിയതിന് ശേഷം ബഷീര്‍ തെളിയിച്ചിരുന്നു.

Image result for big bos basheer bashi

കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമിലൂടെ രണ്ടാം ഭാര്യയായ മഷുറയ്ക്ക് ബഷീര്‍ നല്‍കിയ വാക്ക് വാര്‍ത്തയില്‍ നിറഞ്ഞിരിക്കുകയാണ്. വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ നമ്മുടെ ജീവിതത്തില്‍ ഒന്നുമില്ലെങ്കിലും അത് അത്രയും മനോഹരമായിരിക്കും.

Image result for big bos basheer bashi

നമ്മുടെ ജീവിതം സന്തോഷമായിരിക്കുമെന്നും മരണം വരെ നമ്മള്‍ ഒന്നായിരിക്കുമെന്നും ഞാന്‍ നിനക്ക് വാക്ക് തരികെയാണെന്നുമാണ് ബഷീര്‍ പറയുന്നത്. ഇരുവരുടെയും വിവാഹദിനത്തിലെ ഒരു മനോഹരമായ ഫോട്ടോയും താരം പങ്കുവെച്ചിരിക്കുകയാണ്.

https://www.instagram.com/basheer_bashi/?utm_source=ig_embed

×