Advertisment

ബിഗ്ബോസ്സ് വീട്ടില്‍ രജിത്തിനെ കയറ്റണ്ട എന്ന് രേഷ്മ.! രേഷ്മയുടെ തീരുമാനം അംഗീകരിച്ച് ബിഗ്ബോസ്സ് രജിത്തിനെ പുറത്താക്കി.! കൊട്ടക്കണക്കിന് ബിരുദം അല്ലല്ലോ യോഗ്യത, മാനസികാരോഗ്യവും ഉണ്ടാകണം എന്ന് പ്രേക്ഷകര്‍

author-image
ഫിലിം ഡസ്ക്
New Update

താടിയും മുടിയും മീശയും നരച്ച് വയോധികനായ അവധൂതനെ പോലെ കാണപ്പെട്ട ഒരാള്‍ താടി വടിച്ച് മുടിയും മീശയും കറുപ്പിച്ച് വേഷപ്പകര്‍ച്ച നടത്തി ബിഗ്ബോസ്സ് ഹൗസിലെത്തിയ ആദ്യ ദിവസം തന്നെ പ്രേക്ഷകര്‍ വിധിയെഴുതി. മോരിലെ മുതിരയെന്ന്.!

ഏതോ വലിയ കാര്യം ചെയ്യുന്ന പോലെ ഭാര്യയുടെ ഗര്‍ഭം അലസിയ കഥ രജിത്ത് പറഞ്ഞപ്പോള്‍ മത്സരാര്‍ത്ഥികളുടെ മുഖത്ത് തെളിഞ്ഞത് അറപ്പായിരുന്നു. അച്ചിളിനെ അറിയാതെ പിടിച്ച പോലെ, അപ്പിയില്‍ ചവിട്ടിയ പോലെ.!പ്രേക്ഷകരും ഏതാണ്ട് അതേ അവസ്ഥയിലായിരുന്നു.

Advertisment

publive-image

അദ്ധ്യാപകന്‍ എന്നുള്ള ബഹുമാനവും പരിഗണനയും രജിത്തിന് ലഭിയ്ക്കുമ്പോഴും കൃത്യമായ ഒരകലം ഇട്ടിട്ടുണ്ടായിരുന്നു. ഉപദേശങ്ങളും ആദര്‍ശങ്ങളും മറ്റുള്ളവര്‍ക്ക്,എനിക്ക് എന്റെ വഴി എന്ന രജിത്തിയന്‍ ശൈലി ബിഗ്ബോസ്സ് വീട്ടില്‍ വച്ച് പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിരുന്നു.

ചോദ്യങ്ങളെയും വിമര്‍ശനങ്ങളെയും ഭയക്കുകയും ഒളിച്ചോടുകയും ചെയ്യുന്ന രജിത്ത് വിമര്‍ശകരെ ടാസ്കുകളില്‍ നേരിടുന്നത് വൈരാഗ്യബുദ്ധിയോടെ ആയിരുന്നു എന്ന് പ്രേക്ഷകര്‍ വിലയിരുത്തുന്നു.

ക്യാപ്റ്റന്‍സി ടാസ്കില്‍ രജിത്തിനെ എതിര്‍ത്ത് പാഷാണം ഷാജിയ്ക്കനുകൂലമായി രേഷ്മ എടുത്ത നിലപാടാണ് സ്കൂളിലെ ''കുസൃതി'' ക്കാരന്‍, കാന്താരി, രേഷ്മയുടെ കണ്ണിലെഴുതിയതിനു പിന്നിലെ കാരണമെന്ന് പ്രേക്ഷകര്‍ സംശയിക്കുന്നു.

ബിഗ്ബോസ്സില്‍ രജിത്ത് ഒറ്റപ്പെടുന്നു എന്ന് കരുതി ഇരിയ്ക്കുമ്പോളായിരുന്നു അഭിരാമിയും അമൃതയും വരുന്നത്. ഓര്‍ക്കാപ്പുറത്ത് പെയ്ത മഴയില്‍,നനയാതിരിയ്ക്കാന്‍ വഴിയോരത്തെ പീടികത്തിണ്ണയില്‍ കയറിനില്‍ക്കുന്നവരെ പോലെ തോന്നിപ്പിയ്ക്കുന്നു ഈ കുട്ടികള്‍. അവിടെ കണ്ട ഒരു വയോവൃദ്ധനോടൊഴികെ മറ്റാരോടും 'വലിയ അടുപ്പം' കാണിയ്ക്കുന്നില്ല എന്നത് പോട്ടെ, ഒരു മുന്നണി രൂപീകരണത്തിലെ ഭാഗഭാക്കാകാന്‍ നിന്നുകൊടുക്കരുതായിരുന്നു.

കണ്ണിന്റെ ചികിത്സ കഴിഞ്ഞെത്തിയ സുജോയും സംഘവും രജിത്തിനോടൊപ്പം നിലകൊണ്ടത് രജിത്തിന് സാമൂഹ്യമാദ്ധ്യമങ്ങളിലെ പിന്‍തുണ അറിഞ്ഞുകൊണ്ട് തന്നെ ആയിരുന്നു. അത് രജിത്തിനെ അറിയിയ്ക്കുകയും രജിത്ത് വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെ 'കളികള്‍' തുടങ്ങുകയും തുടരുകയും ചെയ്തു.

തന്റേതല്ലാത്ത 'ബന്ധു'വിന്റെ കല്യാണത്തിന് ഗര്‍ഭിണിയും രോഗിണിയുമായ ഭാര്യയെ മറന്നിട്ട് പോയ രജിത്ത്, കൈയില്‍ കിട്ടിയ ദാമ്പത്യജീവിതം കൈമോശപ്പെടുത്തിയില്ലേ എന്ന് ബിഗ്ബോസ്സിലെ മത്സരാര്‍ത്ഥികള്‍ ചോദിച്ചിരുന്നില്ലേ. പ്രേക്ഷകരും അതേ സംശയം ഉന്നയിയ്ക്കുന്നുണ്ടായിരുന്നു.

ചോദ്യങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി പറയാതെ വേറെ ഏതൊക്കെയോ മേഖലകളിലേയ്ക്ക് ഉത്തരങ്ങളെത്തിച്ച് ചോദ്യകര്‍ത്താവിനെയും പ്രേക്ഷകരെയും വിഡ്ഢികളാക്കുന്നത് പ്രേക്ഷകര്‍ അംഗീകരിയ്ക്കില്ല. ഇതാണ് ഇദ്ദേഹത്തിന്റെ അദ്ധ്യാപനശൈലി എങ്കില്‍, ഇൗ ശൈലി മാതൃകയാക്കിയ വിദ്യാര്‍ത്ഥികളുടെ ഗതി എന്താവും.

ബിഗ്ബോസ്സ് ഹൗസിലെ രജിത്തിന്റെ ആക്ടിവിറ്റീസ് വീണ്ടും വീണ്ടും പറയാന്‍ ആഗ്രഹിയ്ക്കുന്നില്ല.

രേഷ്മയെ രജിത്ത് വേദനിപ്പിച്ചതില്‍ ചില പ്രേക്ഷകര്‍ തെറ്റില്ലന്ന് പറയുന്നത് എന്തിനാണാവോ.?

വിദ്യാഭ്യാസപരമായി ഒന്നും തന്നെ എടുത്ത് പറയാനില്ലാത്ത ദയയുടെ അത്രപോലും സാമാന്യവിവരം പ്രൊഫസറിനില്ലന്ന് പ്രേക്ഷകര്‍ നിരീക്ഷിയ്ക്കുന്നു.

ഇന്നലെ ലാല് വന്നപ്പോള്‍ നടത്തിയ ഇവാല്യൂവേഷനില്‍ രേഷ്മ പറഞ്ഞതും രജിത്ത് പറഞ്ഞതും മത്സരാര്‍ത്ഥികള്‍ പറഞ്ഞതും പ്രേക്ഷകര്‍ കേട്ടു. രജിത്തിന് മാപ്പ് കൊടുക്കാന്‍ പോലും രേഷ്മയ്ക്ക് താത്പര്യമില്ലായിരുന്നു. അകത്തേയ്ക്ക് കയറാന്‍ രജിത്ത് രേഷ്മയുടെ കാല് പിടിച്ചപ്പോള്‍ രേഷ്മയുടെ മനസ്സ് ലോലമാകുമെന്ന് രജിത്ത് കരുതി.

''ഇന്ന് എന്നോട് കാണിച്ചത് നാളെ മറ്റൊരാളോട് കാണിച്ചാലോ'' എന്ന രേഷ്മ നിലപാടെടുത്തപ്പോള്‍, അകത്തേയ്ക്ക് വിടണ്ട എന്ന ഉറച്ചതീരുമാനം പറഞ്ഞപ്പോള്‍ പകയുടെ കനലുകള്‍ എരിയുന്ന രജിത്തിന്റെ കണ്ണുകള്‍ പ്രേക്ഷകര്‍ കണ്ടു.! ബിഗ്ബോസ്സ് എടുത്ത തീരുമാനം, രജിത്തിനെ പുറത്താക്കിയ തീരുമാനം ലാല്‍ പറഞ്ഞപ്പോള്‍ പ്രേക്ഷകര്‍ ആശ്വസിച്ചു. ബിഗ്ബോസ്സ് ഹൗസിലെ നിയമം രജിത്തിന്റെ നിയമമല്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചു.!

രജിത്തിനനുകൂലമായി സംസാരിയ്ക്കാഞ്ഞത് ഫുക്രു മാത്രമായിരുന്നു. ബാക്കി എല്ലാവരും 'മുമ്പേ പോയ പശുവിന്റെ പുറകേ' ആയിരുന്നു. രജിത്തിന്റെ ഗ്രൂപ്പിലെ സുജോയും സാന്ദ്രയും അഭിരാമിയും അമൃതയും രജിത്തിനായി ഫുക്രുവിനോട് വഴക്കടിച്ചു.

കാരണം ഭക്ഷണം കിട്ടിയില്ല എന്ന്.

ഒന്നിച്ചിരുന്ന് ഭക്ഷണം കഴിയ്ക്കാന്‍ പോലും മനസ്സ് കാണിയ്ക്കാത്ത ഇവര്‍ ഗ്രൂപ്പിസത്തിന്റെ ഹാങ്ങ്ഓവറിലായിപ്പോയി.

വെടക്കാക്കി തനിയ്ക്കാക്കുക എന്ന പരിപാടി ബിഗ്ബോസ്സ് അംഗീകരിയ്ക്കരുത്. കളികളുടെ വേറെ ലവലെന്നു പറഞ്ഞിട്ട് ഇതൊരുമാതിരി കളിയാകുന്നത് ശരിയല്ല എന്ന് പ്രേക്ഷകര്‍ പറയുന്നു.

അടിമുടി സ്ത്രീവിരുദ്ധനാണ് താനെന്ന് തെളിയിച്ച രജിത്തിനെ പുറത്താക്കിയതില്‍ (ശരിയാണോ)സ്ത്രീ പ്രേക്ഷകര്‍ സംതൃപ്തരാണ്.

bigboss rajith
Advertisment