Advertisment

പഴയ ഓഡിയോ കാസറ്റ് പോലെ ഏന്തിവലിഞ്ഞായിരുന്നു കുറച്ച് ദിവസമായി ബിഗ്ബോസ് വീട്. കളികള്‍ വിരസമാകുന്നു എന്ന് ശക്തമായ അഭിപ്രായം ഉയരുന്നു. ബിഗ്ബോസ് വീട്ടിലെ ചിരിയും ഒച്ചയും ഒച്ചപ്പാടും ഡിംപലായിരുന്നു എന്ന് പ്രേക്ഷകര്‍...

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ബിഗ്ബോസ് ഹൗസ്. വിരസമായ, ബോറടിപ്പിയ്ക്കുന്ന കളികളായിരുന്നു ബിഗ്ബോസ് വീട്ടില്‍ കുറച്ച് ദിവസമായി അരങ്ങേറിയത്. എടുത്ത് പറയത്തക്ക പ്രകടനത്തിന്റെ ആവശ്യം മത്സരാര്‍ത്ഥികള്‍ക്ക് വേണ്ടിവന്നില്ല.

പോലീസ് വേഷത്തിലെത്തിയ ഋതുവും സൂര്യയും ആ വേഷത്തിന്റെ പ്രാധാന്യം വേണ്ടപോലെ ഉള്‍ക്കൊണ്ടില്ലന്ന് മാത്രമല്ല കളിയില്‍ വന്‍ പരാജയവുമായിരുന്നു. സൂര്യ പതിവുപോലെ പിന്നില്‍ നിന്ന് കളിയ്ക്കുകയായിരുന്നു. ടീം സ്പിരിറ്റ് ഇനിയും ഉള്‍ക്കൊള്ളാന്‍ സൂര്യയ്ക്ക് ആയിട്ടില്ല. സ്റ്റിക്കര്‍ ഒട്ടിയ്ക്കുന്ന കളിയില്‍ ഋതുവിന് നല്ല ഒരു സപ്പോര്‍ട്ട് സൂര്യയുടെ ഭാഗത്ത്നിന്ന് ഉണ്ടായിട്ടില്ല.

publive-image

സൂര്യയ്ക്ക് കൂനുണ്ടന്ന് ബിഗ്ബോസ് വീട്ടിലൊരു സംസാരമുണ്ടന്ന് സൂര്യ തന്നെ പറഞ്ഞ് സഹതാപത്തിനായി മോങ്ങിയത് ഫിനാലെയിലെത്താന്‍ കുറുക്കുവഴിയാക്കണ്ട എന്ന് പ്രേക്ഷകര്‍.

അങ്ങോട്ടിട്ടാല്‍ അങ്ങോട്ട്, ഇങ്ങോട്ടിട്ടാല്‍ ഇങ്ങോട്ട് എന്നപോലെയാണ് നോബി. എങ്ങനെയെങ്കിലും കാലക്ഷേപം കഴിച്ചുപോകണം. അതിനെന്തിനാ ഈ മത്സരം. പോ..പുല്ല് എന്നെക്കൊണ്ട് ഇങ്ങനെ ഒക്കയേ പറ്റൂ ലാലേട്ടാ..! ഇതാണ് അദ്ദേഹത്തിന്റെ മനസ്സിലിരുപ്പെന്ന് തോന്നുന്നു.

നോബിയില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിച്ച രീതിയിലുള്ള പ്രകടനം വന്നതേയില്ല. പരമസാധുവായ ഒരു നാല്‍ക്കാലിയെ നോബിയ്ക്ക് പകരം കൊണ്ടുവരുന്നതായിരുന്നു ഇതിലും നല്ലത്.

publive-image

ലാലിന്റെ വിരട്ടലില്‍ റംസാനും കിടിലനുമൊക്കെ നന്നായിട്ടുണ്ട്. റംസാന്‍ നല്ലതുപോലെ കളിച്ചു വരുന്നുണ്ട്. പെരുമാറ്റത്തിലും സംസാരത്തിലും ഒരു മാന്യത ഒക്കെ കൈവന്നിട്ടുണ്ട്. ഫിറോസാകട്ടെ കളികളെ കുറച്ചുകൂടി ഗൗരവത്തോടെയും പക്വതയോടെയും കാണുന്നു. ഇച്ചിരി സൗമ്യനായിട്ടുമുണ്ട്. റംസാനും ഫിറോസിനും ലക്ഷ്യം ഫിനാലെതന്നെ.

publive-image

മണിക്കുട്ടനും സായിയും അനൂപും രമ്യയും കളികളില്‍ സജീവമാണ്. മണിക്കുട്ടനെ നോമിനേറ്റ് ചെയ്യുന്നതില്‍ ചില സംഘടിതമായ അന്തര്‍ധാരകള്‍ ബിഗ്ബോസ് വീട്ടില്‍ ഉറവപൊട്ടിയിട്ടുണ്ടന്ന് തോന്നുന്നു.

publive-image

ബിഗ്ബോസ് വീട്ടിലെ ചിരിയായിരുന്നു, പൊട്ടിച്ചിരിയായിരുന്നു, ഒച്ചയായിരുന്നു, ഒച്ചപ്പാടായിരുന്നു ഡിംപലെന്ന് ആ കുട്ടിയുടെ അഭാവം പ്രേക്ഷകര്‍ തിരിച്ചറിയുന്നു. ''കളിവീടുറങ്ങിയല്ലോ... കളിവാക്കുറങ്ങിയല്ലോ...'' പ്രേക്ഷകര്‍ വേദനയോടെ ഡിംപലിനെ ഓര്‍ക്കുന്നു.

cinema
Advertisment