Advertisment

കായംകുളം കൊച്ചുണ്ണിയായി വന്ന് മലയാളിമനസ്സിനെ മോഷ്ടിച്ചെടുത്ത മണിക്കുട്ടനെ ചമയങ്ങളില്ലാതെ ബിഗ്ബോസ് വീട്ടില്‍ കണ്ടവര്‍ ആര്‍ദ്രരായി. മണിക്കുട്ടനെ നെഞ്ചിലേറ്റി ജനലക്ഷങ്ങള്‍ ആര്‍പ്പുവിളിയ്ക്കുന്നു, ''ഇവന്‍ ഞങ്ങളുടെ മണിക്കുട്ടന്‍, ഇവന്‍ ഞങ്ങളുടെ മണിമുത്ത്..!''

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ബിഗ്ബോസ് ഹൗസ്. കൊറോണ വൈറസിന്റെ രണ്ടാംവരവിന്റെ തീഷ്ണതയില്‍ ബിഗ്ബോസ് വീടും ആളൊഴിഞ്ഞു. ഉത്സവം കഴിഞ്ഞ അമ്പലപ്പറമ്പ് പോലെ കളിയും കലാകാരന്‍മാരും വഴിപിരിഞ്ഞു. ഫിനാലെയിലെത്താന്‍ ഏതാനും വാരകള്‍ ബാക്കിനില്‍ക്കെ മത്സരച്ചൂടാറ്റി, കളിക്കാരെയും കാണികളെയും നിരാശരാക്കി കൊടിയിറക്കം.!

മത്സരാവേശത്തിന്റെ ഉത്തുംഗതയിലേയ്ക്ക് കളിക്കാര്‍ തന്ത്രങ്ങളും അടവുകളും പ്രയോഗിച്ചുകൊണ്ടിരുന്നപ്പോള്‍ കാണികള്‍ ഓരോരുത്തരെയും വിലയിരുത്തുകയായിരുന്നു. ഓരോരുത്തരും ''അവരവര്‍ക്കാകാവുന്ന'' വിധത്തില്‍ മത്സരിച്ചിട്ടുണ്ട്. സഹതാപതരംഗം മത്സരാര്‍ത്ഥിയ്ക്ക് വിജയിയ്ക്കാന്‍ അനുകൂലകഘടകമാകുമെന്ന് വിചാരിച്ച് ആ കാര്യം ചിലരെടുത്ത് വീശിയത് നിലവാരമില്ലായ്മയായി വിലയിരുത്തുന്നു.

മത്സരത്തിന്റെ ഗൗരവം നഷ്ടപ്പെടുത്തിയ ഒട്ടേറെ രംഗങ്ങള്‍ ഉണ്ടായത് കാണികളെ അലോസരപ്പെടുത്തി. വ്യക്തിഹത്യ ചെയ്ത് മത്സരാര്‍ത്ഥികളില്‍ പലര്‍ക്കും മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാക്കി. സ്ത്രീകളോട് നിന്ദ്യവും നികൃഷ്ടവുമായി പെരുമാറിയ മത്സരാര്‍ത്ഥികള്‍ അവരുടെ തനിസ്വഭാവം പുറത്തുകാട്ടി. മുതിര്‍ന്ന മത്സരാര്‍ത്ഥി ആയ, അമ്മയെപ്പോലെ കാണണ്ട ഭാഗ്യലക്ഷ്മിയെ, ഡിംപലിനെ, ഋതുവിനെ, രമ്യയെ, സൂര്യയെ, സന്ധ്യയെ അങ്ങനെ എത്ര പേരെ അവഹേളിച്ചു, ആക്ഷേപിച്ചു.

publive-image

ഫിനാലെയില്‍ എത്താന്‍ കുറുക്കുവഴികള്‍ തേടി കുറുമുന്നണി ഉണ്ടാക്കി. മത്സരാര്‍ത്ഥികളില്‍ ഭയവും പേടിയും ജനിപ്പിച്ച മണിക്കുട്ടനായിരുന്നു അതിനു കാരണം. മണിക്കുട്ടന്നെതിരെ അവര്‍ ഒളിഞ്ഞും തെളിഞ്ഞും നിന്ന് കളിച്ചിട്ടും പ്രേക്ഷകര്‍ മണിക്കുട്ടന്റെ കൂടെ നിന്നു.

സ്വീകരണമുറികളിലെ ചെറിയ ആള്‍ക്കൂട്ടങ്ങളിലേയ്ക്ക്, പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കൈലിയും ബനിയനും ധരിച്ച് ഊരിപ്പിടിച്ച കഠാരയുമായി ഒരു പയ്യന്‍ കടന്നുവന്നിരുന്നു. മോഷ്ടാവാണന്നറിഞ്ഞിട്ടും അവനെ മലയാളികള്‍ ചേര്‍ത്തുപിടിച്ചു.

പിന്നീട് സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍. മലയാളികളുടെ മനസ്സ് മോഷ്ടിച്ച ആ കായംകുളം കൊച്ചുണ്ണിയെ ബിഗ്ബോസ് വീട്ടില്‍ ചമയങ്ങളില്ലാതെ കണ്ടപ്പോള്‍ കാണികളുടെ മനസ്സ് ആര്‍ദ്രമായി.

വിനയവും മര്യാദയും, മത്സരിയ്ക്കുമ്പോള്‍ പുലര്‍ത്തുന്ന വാശിയും കരുതലും, മറ്റൊരാളെ വേദനിപ്പിച്ചു കൊണ്ട് ജയിയ്ക്കണ്ട എന്ന നിശ്ചയദാര്‍ഢ്യം ഉള്ള ഒരപൂര്‍വ്വമനസ്സ്, ഇതെല്ലാം പ്രേക്ഷകര്‍ കാണുന്നൂണ്ടായിരുന്നു. ഡിംപലിനോട് മണിക്കുട്ടന്‍ പ്രകടിപ്പിച്ച കരുതലും സ്നേഹവും കാണികളുടെ മനസ്സില്‍ മണിക്കുട്ടന് ഇരിപ്പിടം ഊട്ടിയുറപ്പിച്ചു.

publive-image

കൃത്രിമ മാര്‍ഗ്ഗങ്ങളിലൂടെയും തരികിട പരിപാടികളിലൂടെയും ഒന്നും ഫിനാലെയിലെത്താന്‍ ആഗ്രഹിയ്ക്കാത്ത മണിക്കുട്ടന്റെ ആ നന്മനിറഞ്ഞ മനസ്സ് പ്രേക്ഷകര്‍ നേരത്തെതന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബിഗ്ബോസ് വീട്ടില്‍ നിന്നും സ്വന്തം വീട്ടിലെത്തിയപ്പോഴും വിനയാന്വിതനായി മണിക്കുട്ടന്‍ പറയുന്നതിങ്ങനെ '' അര്‍ഹതയുള്ളവര്‍ക്ക് വോട്ട് ചെയ്യൂ''.

തനിയ്ക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിയ്ക്കാന്‍ പോലും മടികാണിയ്ക്കുന്ന അപൂര്‍വ്വ വ്യക്തിത്വം ഈ മേഖലയില്‍ തുലോം വിരളമാണ്.

cinema
Advertisment