Advertisment

നിങ്ങളുടെ കാത്തിരിപ്പിന് ഇനി വിരാമം. റിയാലിറ്റി ഷോ ആയ ബിഗ് ബോസ് വീണ്ടും പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്കെത്തുന്നുവെന്ന് മോഹന്‍ലാല്‍

author-image
ഫിലിം ഡസ്ക്
New Update

മലയാളത്തിലെ ജനപ്രിയ ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് വീണ്ടും പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്കെത്തുന്നു . ബിഗ് ബോസ് സീസണ്‍ 3 വൈകാതെ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് മോഹന്‍ലാല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisment

publive-image

കൊവിഡ് പശ്ചാത്തലത്തില്‍ 75-ാം ദിവസം അവസാനിപ്പിക്കേണ്ടിവന്ന സീസണ്‍-2നു ശേഷമാണ് ഇപ്പോള്‍ സീസണ്‍ 3 വരുന്നത്. പുതിയ സീസണിനെക്കുറിച്ചുള്ള മോഹന്‍ലാല്‍ പറയുന്നു ….

” ഏറെനാളത്തെ നിങ്ങളുടെ കാത്തിരിപ്പിന് ഇനി വിരാമം. ലോകമൊട്ടാകെ വളരെയേറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈ അവസരത്തിലും നവവത്സരപ്പിറവിയുടെ പുതുപ്രകാശത്തിലും ശുഭപ്രതീക്ഷയിലുമാണ് നാമെല്ലാവരും. ഈ അവസരത്തില്‍ നിങ്ങള്‍ കാത്തുകാത്തിരുന്ന ആ മനോഹര ദൃശ്യാനുഭവം ഇതാ നിങ്ങളിലേക്ക് വീണ്ടും.

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചാനലായ ഏഷ്യാനെറ്റിലൂടെ. ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഗെയിം ഷോ ആയ ബിഗ് ബോസിന്‍റെ മലയാളം പതിപ്പ്, ബിഗ് ബോസ് മലയാളം സീസണ്‍ 3 ഉടനെത്തുന്നു നമ്മുടെ സ്വന്തം ഏഷ്യാനെറ്റില്‍. ഞാനുമുണ്ടാകും”, മോഹന്‍ലാല്‍ പറയുന്നു.

സീസണ്‍ 3ലേക്കുള്ള മത്സരാര്‍ഥികളുടെ തെരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലാണ്. കഴിഞ്ഞ സീസണിലേതുപോലെ ചെന്നൈ ആവും സീസണ്‍ 3ന്‍റെയും വേദി. കമല്‍ ഹാസന്‍ അവതാരകനാവുന്ന തമിഴ് ബിഗ് ബോസ് അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇത് അവസാനിച്ചതിനു ശേഷം മലയാളം സീസണ്‍ 3യുടെ സെറ്റ് നിര്‍മ്മാണം അടക്കം ആരംഭിക്കും. ഫെബ്രുവരി പകുതിയോടെ ഷോ പ്രേക്ഷകരിലേക്ക് എത്തും.

bigboss
Advertisment