Advertisment

അത്യന്തം നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് ബിഗ് ബോസ് ഷോ; 'വിജയ പ്രതീക്ഷയില്ല'; പണപ്പെട്ടിയുമെടുത്ത് റിയാസ് ഷോയില്‍ നിന്നും പിന്മാറി

author-image
Charlie
Updated On
New Update

publive-image

ബി​ഗ് ബോസ് മലയാളം സീസണ്‍ ഫോര്‍ അവസാനത്തിലെത്തി നില്‍ക്കുകയാണ്. ഇനി വിരലിലെ‌ണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ജൂലൈ മൂന്നിന് സീസണ്‍ ഫോര്‍ വിജയി ആരാണെന്ന് പ്രേക്ഷകര്‍ക്ക് അറിയാന്‍ സാധിക്കും. അതേസമയം സീസണ്‍ ഫോറിന്റെ പുതിയ പ്രമോ പുറത്തിറങ്ങിയിരിക്കുകയാണ്. വളരെ ആകാംഷയുണര്‍ത്തുന്ന സംഭവങ്ങളാണ് വീട്ടില്‍ ഇനിയുള്ള ദിവസങ്ങളില്‍ നടക്കാന്‍ പോകുന്നതെന്ന് പുതിയ പ്രമോയില്‍ നിന്നും വ്യക്തമായിരിക്കുകയാണ്. റിയാസ് മത്സരത്തില്‍ നിന്നും സ്വമേധയ പിന്‍വാങ്ങുന്നുവെന്നതാണ് പുതിയ പ്രമോയില്‍ കാണിക്കുന്നത്.

വീട്ടില്‍‌ അവശേഷിക്കുന്ന ആറുപേരെയും ആക്ടിവിറ്റി ഏരിയയിലേക്ക് വിളിച്ച ശേഷം വിജയിക്ക് ലഭിക്കുന്ന സമ്മാനത്തുകയുടെ പകുതി വാ​ഗ്ദാനം ചെയ്തിരിക്കുകയാണ് ബി​ഗ് ബോസ്. ആറുപേരില്‍ ഒരാള്‍ക്ക് ആ തുക സ്വീകരിച്ച ശേഷം മത്സരത്തില്‍ നിന്നും പിന്മാറാം. അവര്‍ക്ക് ​ഗ്രാന്റ് ഫിനാലെയിലേക്ക് കടക്കാന്‍ സാധിക്കില്ല. ബി​ഗ് ബോസിന്റെ അറിയിപ്പ് കേട്ട് മത്സരാര്‍ഥികളെല്ലാം എന്തുചെയ്യണമെന്നറിയാതെ കുഴങ്ങി നില്‍ക്കുമ്ബോള്‍ റിയാസ് മാത്രം പണപെട്ടി എടുക്കാന്‍ പോകുന്നതാണ് പ്രമോയില്‍ കാണിക്കുന്നത്.

അ‍‍‍ഞ്ച് ലക്ഷമാണ് പണപ്പെട്ടിയെടുക്കുന്ന മത്സരാര്‍ഥിക്ക് ലഭിക്കുകയെന്നാണ് വിവരം. വിജയ പ്രതീക്ഷയില്ലാത്തവര്‍ക്ക് സ്വമേധയ പണപ്പെട്ടിയുമെടുത്ത് പിന്മാറാമെന്ന് പറഞ്ഞതോടെയാണ് ഒന്ന് ആലോചിച്ച ശേഷം റിയാസ് പണപ്പെട്ടിയെടുക്കാന്‍ പോയത്. റിയാസ് പോയപ്പോള്‍ ദില്‍ഷ അടക്കമുള്ള മറ്റ് മത്സരാര്‍ഥികള്‍ തടയാന്‍ ശ്രമിക്കുന്നുണ്ട്. ആലോചിക്കാതെ എടുത്ത് ചാടി തീരുമാനമെടുക്കരുതെന്ന് പറഞ്ഞാണ് മറ്റുള്ള മത്സരാര്‍ഥികള്‍ തടയാന്‍ ശ്രമിക്കുന്നത്. പ്രമോ വലിയ രീതിയില്‍ വൈറലാകുന്നുണ്ട്. മലയാളം ബി​ഗ് ബോസ് സീസണില്‍ ഇത് ആദ്യത്തെ സംഭവമാണ്.

ഇനി എന്താണ് നടക്കാന്‍ പോകുന്നതെന്ന് കണ്ടുതന്നെ അറിയണം. പ്രമോ വൈറലായതോട നിരവധി പേര്‍ റിയാസിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നുണ്ട്.ബ്ലെസ്ലിക്കും ദില്‍ഷയ്ക്കും വോട്ടിങ് പിന്തുണ കൂടതലുള്ളതിനാല്‍ റിയാസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും അതിലും നല്ലത് ഈ പണപ്പെട്ടിയുമായി മത്സരത്തില്‍ നിന്നും പിന്മാറുന്നത് തന്നെയാണെന്നും പ്രേക്ഷകരില്‍ ചിലര്‍ കുറിച്ചു. വൈല്‍ഡ് കാര്‍ഡായതിനാല്‍ തനിക്ക് പുറത്ത് വലിയ സപ്പോര്‍ട്ട് ഉണ്ടാകാന്‍ സാധ്യതയില്ലെന്ന കാര്യത്തില്‍ റിയാസിന് ഉറപ്പുണ്ട്.

കാരണം റോബിന്‍ പുറത്തായതിനാല്‍ തനിക്ക് പ്രേക്ഷകര്‍ക്കിടയില്‍ നെ​ഗറ്റീവ് ഇമേജായിരിക്കുമെന്ന് പലപ്പോഴും റിയാസ് തന്നെ മറ്റ് മത്സരാര്‍ഥികളോട് പറയുന്നുണ്ട്. മാത്രമല്ല വൈല്‍ഡ് കാര്‍ഡ് ഇതുവരെ ബി​ഗ് ബോസിന്റെ ചരിത്രത്തില്‍ വിജയിയായിട്ടില്ല.

Advertisment