Advertisment

ബിഗില്‍’ ട്രെയ്‌ലര്‍ യുട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമത്

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

തമിഴകത്തും മലയാളക്കരയിലും ഏറെ ആരാധകരുള്ള വിജയ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ബിഗില്‍. അറ്റ്‌ലിയാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തില്‍ വിജയ് ഡബിള്‍ റോളിലാണ് എത്തുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക. പന്ത്രണ്ടാം തീയതിയാണ് ബിഗില്‍ ട്രെയ്‌ലര്‍ യുട്യൂബില്‍ റിലീസ് ചെയ്തത്. ദിവസങ്ങള്‍ പിന്നിട്ടിട്ടും ട്രെയ്‌ലര്‍ യുട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതാണ്.

‘തെറി’, ‘മെര്‍സല്‍’ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അറ്റ്‌ലി-വിജയ് ടീം ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ബിഗില്‍ എന്ന സിനിമയ്ക്കുണ്ട്. തികച്ചും വിത്യസ്തങ്ങളായ രണ്ട് ഗെറ്റപ്പുകളിലാണ് വിജയ് ചിത്രത്തിലെത്തുന്നത്. സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാനാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.

സ്‌പോര്‍ട്‌സ് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രമാണ് ബിഗില്‍.ചിത്രത്തിലെ വിജയ് യുടെ ഒരു കഥാപാത്രം ഫുട്‌ബോള്‍ കോച്ചിന്റേതാണ്. മുണ്ടും ഷര്‍ട്ടുമണിഞ്ഞ് കലിപ്പ് ലുക്കിലുള്ളത് വിജയ് യുടെ രണ്ടാമത്തെ കഥാപാത്രം. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം. യോഗി ബാബു, ബാലാജി, റെബ മോണിക്ക ജോണ്‍, വിവേക്, കതിര്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Advertisment