Advertisment

ബിഹാര്‍ ബി.ജെ.പി സംസ്ഥാന വക്താവ്​ അസ്​ഫര്‍ ഷംസിക്ക്​ അജ്ഞാതരുടെ വെടിയേറ്റു

New Update

publive-image

Advertisment

പട്​ന: ബിഹാര്‍ ബി.ജെ.പി സംസ്ഥാന വക്താവ്​ അസ്​ഫര്‍ ഷംസിക്ക്​ അജ്ഞാതരുടെ വെടിയേറ്റു. ഗുരുതര പരിക്കേറ്റ ഷംസി പട്​ന മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്​.

മംഗറര്‍ ജില്ലയിലെ ഷംസി അധ്യാപന ജോലി ചെയ്യുന്ന കോളജില്‍ വെച്ച്‌​ ഇന്ന്​ 11.30ഓടെയാണ്​ വെടിയേറ്റത്​. വയറിലും തലയിലും വെടിയേറ്റിട്ടുണ്ട്​. ഷംസിക്ക്​ കോളജിലെ ഒരാളുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നതായി കുടുംബം ആരോപിച്ചു.

ഷംസി കോളജിലെത്തി കാറില്‍ നിന്നും ഇറങ്ങവേ പതിയിരുന്ന അക്രമികള്‍ വെടി​യുതിര്‍ക്കുകയായിരുന്നു. ഇതിനിടയില്‍ ഗുരുതര പരിക്കേറ്റ ഷംസി മരണപ്പെ​ട്ടെന്ന്​ വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലു ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

 
Advertisment