Advertisment

ബീഹാറിലെ മസ്തിഷ്‌ക ജ്വര മരണത്തില്‍ ആശങ്കയറിയിച്ച് സുപ്രീം കോടതി ; ഏഴു ദിവസത്തിനുള്ളില്‍ കേന്ദ്രവും ബീഹാറും റിപ്പോര്‍ട്ടു നല്‍കണം

New Update

ഡല്‍ഹി : ബീഹാറിലെ മസ്തിഷ്‌ക ജ്വര മരണങ്ങളുമായി ബന്ധപ്പെട്ട് ആശങ്കയറിയിച്ച് സുപ്രീം കോടതി. വിഷയത്തില്‍ നീതിഷ് കുമാര്‍ സര്‍ക്കാറില്‍ നിന്നും കോടതി മറുപടി തേടുകയും ചെയ്തു.

Advertisment

സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ആവശ്യമായ നടപടികള്‍ എടുത്തിട്ടുണ്ടെന്നുമാണ് നിതീഷ് കുമാര്‍ പറഞ്ഞത്.

publive-image

മരുന്നുകള്‍, പോഷകാഹാരം, ശുചിത്വം എന്നീ വിഷയങ്ങളില്‍ എടുത്ത സമീപനത്തെക്കുറിച്ചായിരുന്നു കോടതി ആരാഞ്ഞത്. സ്ഥിതി നിയന്ത്രണ വിധേയമാണെന്നു പറഞ്ഞ സര്‍ക്കാര്‍ രേഖാമൂലം റിപ്പോര്‍ട്ടു നല്‍കാന്‍ പത്തുദിവസത്തെ സമയം തേടുകയും ചെയ്തു.

എന്നാല്‍ ഏഴുദിവസത്തിനുള്ളില്‍ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ അറിയിച്ചുകൊണ്ട് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാറിനും ബീഹാര്‍ സര്‍ക്കാറിനും കോടതി നിര്‍ദേശം നല്‍കി. മനോഹര്‍ പ്രതാപ്, എസ് അജ്മണി എന്നിവര്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലായിരുന്നു കോടതി ഇടപെടല്‍. ബീഹാര്‍ സര്‍ക്കാറിന്റെ നടപടികള്‍ അനുയോജ്യമല്ലെന്നും രോഗം പടരുന്നത് തടയാന്‍ കഴിഞ്ഞിട്ടില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

Advertisment