പോലീസ് ഇന്‍സ്പെക്ടര്‍ യുവതിയോട് കൈകൂപ്പി പറഞ്ഞത് ഇതാണ് ? ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ! കണ്ടുപഠിക്കണം, കേരളാ പോലീസ് …

പ്രകാശ് നായര്‍ മേലില
Saturday, April 28, 2018

ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വളരെ വൈറലാ ണ്. ബീഹാറിലെ മുസാഫര്‍പൂരില്‍ ട്രാഫിക് സുരക്ഷാ വാരാഘോഷവുമായി ബന്ധപ്പെട്ട് പോലീസ് നടത്തി യ വാഹന പരിശോധനയില്‍ ഇന്നലെ കണ്ട ദൃശ്യം.

ഹെല്‍മെറ്റ്‌ തലയില്‍ വയ്ക്കാതെ തന്‍റെ വാഹനത്തി ന്‍റെ സൈഡില്‍ തൂക്കിയിട്ടുവന്ന യുവതി ഹെല്‍മെറ്റ്‌ തലയില്‍ വയ്ക്കത്തതിനു പറഞ്ഞ കാരണവും അതി നു പോലീസ് ഇന്‍സ്പെക്ടര്‍ നല്‍കിയ മറുപടിയും ആണ് ചിത്രത്തോടൊപ്പം ചര്‍ച്ചാവിഷയം..

യുവതി :- ” ഹെല്‍മെറ്റ്‌ തലയില്‍വച്ചാല്‍ മുടിയെല്ലാം കൊഴിയുകയാണ്.”

ഇന്‍സ്പെക്ടര്‍ :- ” ജീവനോടെയിരുന്നാല്‍ ഇനിയും ധാരാളം മുടി കിളിര്‍ത്തുവരും. മാഡം ,
നിങ്ങളെ നിങ്ങളുടെ കുടുംബത്തിനു വളരെ ആവശ്യമാണ്. അപേക്ഷയാണ് ..ദയവായി ഹെല്‍മെറ്റ്‌ ധരിക്കൂ…”

ഇന്‍സ്പെക്ടര്‍ സുരേന്ദ്ര പാണ്ടേയുടെ നടപടി വളരെയേറെ പ്രകീര്‍ത്തിക്കപ്പെടുകയാണ്.

×