Advertisment

തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് ബീഹാര്‍ സര്‍ക്കാര്‍; സ്വകാര്യ ആശുപത്രികളിലും ഇനി കൊവിഡ് വാക്‌സിന്‍ സൗജന്യമായി ലഭിക്കും !

New Update

ഡല്‍ഹി: ബീഹാറിലെ സ്വകാര്യ ആശുപത്രികളിലും ഇനി കൊവിഡ് വാക്‌സിന്‍ സൗജന്യം. സ്വകാര്യ ആശുപത്രികളില്‍ നടത്തുന്ന വാക്‌സിനേഷന്റെ മുഴുവന്‍ ചിലവുകളും വഹിക്കാന്‍ ബീഹാര്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മാര്‍ച്ച് 1 മുതല്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്കും 45 വയസ്സിനു മുകളില്‍ പ്രായമുള്ള ഗുരുതര രോഗങ്ങളുള്ളവര്‍ക്കും വാക്‌സിനേഷന്‍ കാംപയിന് ഇന്ത്യ തുടക്കം കുറിച്ചിരുന്നു.

Advertisment

publive-image

സ്വകാര്യാശുപത്രികളില്‍ വാക്‌സിന്‍ ഒരു ഡോസിന് 250 രൂപയാണ് വില. ഈ ചിലവ് സര്‍ക്കാര്‍ വഹിക്കാനാണ് ബീഹാര്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് . സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിന്‍ സൗജന്യമായാണ് ലഭിക്കുന്നതെങ്കിലും സ്വകാര്യ ആശുപത്രികളില്‍ നിലവില്‍ പണം നല്‍കേണ്ടതുണ്ട്. ബിജെപി അധികാരത്തിലെത്തിയാല്‍ കൊവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കുമെന്ന് ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി വാഗ്ദാനം ചെയ്തിരുന്നു.

തുടര്‍ന്നാണ് സൗജന്യ വാക്‌സിന്‍ നിര്‍ദേശത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. ഞായറാഴ്ച മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്വകാര്യ ആശുപത്രികളിൽ ആളുകൾക്ക് വാക്‌സിനുകൾ സൗജന്യമായി നൽകുമെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചു.

60 വയസ്സിനു മുകളിലുള്ളവർക്കും 45 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവർക്കും വാക്സിനേഷൻ ആരംഭിക്കുന്നതിനാൽ മുഖ്യമന്ത്രി നിതീഷ് കുമാറും കൊറോണ വൈറസ് വാക്‌സിൻ ആദ്യ ഡോസ് എടുക്കും. ഉച്ചയ്ക്ക് 1:00 ന് IGIMS ആശുപത്രിയിൽ കൊറോണ വൈറസ് വാക്സിൻ നിതീഷ് കുമാറിന് നൽകും.

covid vaccine
Advertisment