Advertisment

170ലധികം ശിശുക്കള്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചിട്ടും കേന്ദ്രമന്ത്രിയായ പാസ്വാന്‍ എത്തിയില്ല ; കാണാതായ രാം വിലാസ് പാസ്വാനെ കുറിച്ച് വിവരം നല്‍കിയാല്‍ 15,000 രൂപ നല്‍കാം , പ്രദേശത്തെ എം.എല്‍.എയെ കണ്ടെത്തിയാല്‍ 5000 രൂപ തരും ; പോസ്റ്ററുകളുമായി ബീഹാറിലെ ജനങ്ങള്‍

New Update

ഡല്‍ഹി : കാണാതായ രാം വിലാസ് പാസ്വാനെ കുറിച്ച് വിവരം നല്‍കിയാല്‍ 15,000 രൂപ നല്‍കാം എന്ന് പ്രഖ്യാപിച്ച് ബീഹാറിലെ വൈശാലി ജില്ലയിലെ ജനങ്ങള്‍. 170ലധികം ശിശുക്കള്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചിട്ടും കേന്ദ്രമന്ത്രിയായ പാസ്വാന്‍ ഇത് വരെ ഈ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്തതിനെ തുടര്‍ന്നാണ് ജനങ്ങള്‍ ഈ രീതിയില്‍ പ്രതിഷേധം ആരംഭിച്ചത്. പ്രദേശത്തെ എം.എല്‍.എയെ കണ്ടെത്തിയാല്‍ 5000 രൂപ തരുമെന്നും പോസ്റ്റുകളിലുണ്ട്.

Advertisment

publive-image

മുസ്സഫര്‍പൂര്‍ ജില്ലയിലാണ് ഏറ്റവുമധികം ശിശുക്കല്‍ മരണമടഞ്ഞത്. വൈശാലി ജില്ലയിലും ശിശുക്കള്‍ മരണമടഞ്ഞിരുന്നു. 1-10 നും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് അസുഖം കൂടുതല്‍ ബാധിച്ചത്. ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ മരണപ്പെട്ടത്.് കെജ്രിവാള്‍ സ്വകാര്യ ആശുപത്രിയിലാണ് മറ്റു കുട്ടികള്‍ മരണപ്പെട്ടത്.

കുട്ടികള്‍ മരിച്ചു വീഴുമ്പോഴും പ്രാഥമിക സൗകര്യങ്ങളില്ലാതെയാണ് ഈ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത്.

മസ്തിഷ്‌ക ജ്വരം മൂലം മരിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അനാസ്ഥയുണ്ടെന്ന് ആരോപിച്ച് മുഖ്യമന്ത്രി നീതീഷ് കുമാര്‍ അടക്കം നിരവധി മന്ത്രിമാര്‍ക്കെതിരെ കേസെടുത്തിരുന്നു.സ്ഥലവാസിയായ മുഹമ്മദ് നസീമാണു പരാതിക്കാരന്‍.

Advertisment