Advertisment

സാമൂഹ്യ പ്രവർത്തകൻ ബിജു കുമ്പഴ എൻ.സി.പിയിലേക്ക്

New Update

publive-image

Advertisment

പത്തനംതിട്ട: സ്വദേശത്തും വിദേശത്തും കഴിഞ്ഞ 20 വർഷക്കാലമായി സാമൂഹികരംഗത്തും ജീവകാരുണ്യരംഗത്തും നിറസാന്നിദ്ധ്യമായ ബിജു കുമ്പഴ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. എൻസിപി ജില്ലാ പ്രസിഡൻറ് കരിമ്പനാകുഴി ശശിധരൻനായർ അംഗത്വം നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു.

പാർട്ടിയുടെയും രാജ്യത്തിന്റെയും മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന എൻസിപി പാർട്ടിയുടെ ജനകീയ പ്രവർത്തനശൈലികളാണ് തന്നെ എൻ.സി.പിയിലേക്ക് ആകർഷിച്ചതെന്ന് ബിജു കുമ്പഴ പറഞ്ഞു. നിലവിൽ ലോകത്തിലെ തന്നെ പ്രധാനപ്പെട്ട രക്തദാന സംഘടനയുടെ ജില്ല പ്രസിഡന്റും, സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പറും, ജിസിസി കോർഡിനേറ്ററും ആണ് അദ്ദേഹം.

കേരള സർക്കാർ സന്നദ്ധസേനയുടെ ജില്ല കോർഡിനേറ്റർ, സ്‌നേഹവീട് ചാരിറ്റി ഗ്രൂപ്പിന്റെ പത്തനംതിട്ട ജില്ല കൺവീനർ, മിഷൻ പത്തനംതിട്ട ജനറൽ സെക്രെട്ടറി എന്നീ നിലകളിലും മറ്റു നിരവധി സാമൂഹ്യ സഘടനകളിലും പ്രവർത്തിച്ചു വരുന്നു.

രക്തദാനം മുതൽ മറ്റു എല്ലാ സാമൂഹ്യ വിഷയങ്ങളിലും ഇറങ്ങി പ്രവർത്തിച്ചു വേണ്ട നടപടികൾ ചെയ്തു കൊടുക്കുന്ന ഇദ്ദേഹത്തിന്റെ 2018ലെ പ്രളയകാലത്തു കുവൈറ്റിൽ നിന്ന് കൊണ്ട് കേരളത്തിന് ചെയ്‌ത സേവനങ്ങൾക്ക് അന്തർദേശീയ നിലയിൽ ധാരാളം ആദരവുകളും ലഭിച്ചു.

ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട 2020ലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ മാനിച്ചു കൊണ്ട് നാഷണൽ ചൈൽഡ് & വുമൺ ഡെവലപ്മെന്റ് കൗൺസിലിന്റെ 'കോവിഡ് വാരിയർ' പുരസ്‌കാരം ഉൾപ്പെടെ ധാരാളം ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

ജില്ലാ പ്രസിഡന്റ് കരിമ്പനാകുഴി ശശിധരൻ നായർ അംഗത്വം നൽകി, ജില്ലാ ജനറൽ സെക്രട്ടറി ജേക്കബ് ഫിലിപ്പ് സ്വാഗതം ആശംസിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്, മുഹമ്മദ് സാലി, ആറൻമുള ബ്ലോക്ക് പ്രസിഡന്റ് അഡ്വ. രാജു ഉളനാട് എന്നിവർ സന്നിഹിതരായിരുന്നു.

Advertisment