Advertisment

വെള്ളിമൂങ്ങ ഒരു ബാധ്യതയാണ് ; വ്യത്യസ്തമായ വില്ലൻ വേഷങ്ങൾ തരൂ എന്ന് ബിജു മേനോൻ

author-image
ഫിലിം ഡസ്ക്
New Update

 

Advertisment

Image result for biju menon

ബിജു മേനോൻ അഭിനയിച്ച ചിത്രങ്ങളിൽ ഇടക്കാലത്ത് ഏറെ ശ്രദ്ധേയമായ ചിത്രമായിരുന്നു വെള്ളിമൂങ്ങ . എന്നാൽ പിന്നീട് എല്ലാവരും ആ രീതിയിലുള്ള കഥാപാത്രങ്ങളാണ് തന്നിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും വെള്ളിമൂങ്ങ ഇപ്പോൾ ഒരു ബാധ്യത പോലെ ആയെന്നും ബിജു മേനോൻ ഒരു അഭിമുഖത്തിയതിൽ പറഞ്ഞു.

Image result for biju menon

സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഏറെ ആഗ്രഹമുണ്ടെങ്കിലും ഇപ്പോള്‍ എത്തുന്നതെല്ലാം നായക വേഷങ്ങളാണ്. അത്തരത്തിലുള്ള ഒരു വില്ലന്‍ വേഷത്തിനായി കാത്തിരിക്കുകയാണ് ഞാന്‍. അത് ഏത് പ്രായത്തിലുള്ളതാണെങ്കിലും സ്വീകരിക്കും. പോലീസ് വേഷങ്ങളില്‍ നിന്ന് ഇടവേളയെടുത്തത് നിരന്തരം അത് തന്നെ ചെയ്ത് മടുത്തത് കൊണ്ടാണെന്നും ബിജു മേനോന്‍ പറയുന്നു.

Image result for biju menon

ഏത് സെറ്റിലെത്തിയാലും ആളുകള്‍ പറയും വെള്ളിമൂങ്ങയാണ് ബിജുവിന്റെ ഞങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമായ സിനിമയെന്ന്. അതിന് മുമ്പ് പല സിനിമകലും ചെയ്‌തെങ്കിലും ആ ചിത്രം തന്ന മൈലേജ് മറ്റൊന്നിനും തരാന്‍ സാധിച്ചിട്ടില്ല. ഇപ്പോഴും വെള്ളിമൂങ്ങ ഒരു ബാധ്യതയാണ്.

Advertisment