തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിക്കള്ളിക്കളഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഭാര്യ രാഷ്ട്രീയത്തില്‍ ഇടപെടുന്ന ആളേ അല്ലെന്നു പറഞ്ഞ ചെന്നിത്തല, അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ബിജു രമേശ് ഉന്നയിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ബാര്‍കോഴ കേസ് അന്വേഷിക്കുന്ന വിജിലന്‍സിന് മൊഴി കൊടുക്കാതിരിക്കാന്‍ രമേശ് ചെന്നിത്തലയും കുടുംബവും ഫോണില്‍ വിളിച്ച് അപേക്ഷിച്ചു എന്നത് അടക്കമുള്ള ആരോപണങ്ങളാണ് ബിജു രമേശ് ഉന്നയിച്ചിരുന്നത്.