Advertisment

ഉപ്പും മുളകും സീരിയൽ നിർത്തുവാണ് എന്ന് പറഞ്ഞിട്ടില്ല , ഇന്ന് ഷൂട്ട് താൽക്കാലികമായി നിര്ത്തുന്നു , ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ഷൂട്ടിങ് ഉണ്ടായിരിക്കുന്നതല്ല എന്നാണ് പറഞ്ഞത് . ഇടക്ക് വെച്ച് വിളിച്ചു സംസാരിച്ചപ്പോൾ ഉടൻ തുടങ്ങുമെന്നും വെയിറ്റ് ചെയ്യാനുമാണ് അണിയറ പ്രവർത്തകർ പറഞ്ഞത്; ഉപ്പും മുളകും നിർത്തിയതിനെക്കുറിച്ച് വെളിപ്പെടുത്തി ബിജു സോപാനം

author-image
ഫിലിം ഡസ്ക്
New Update

തിരുവനന്തപുരം: പ്രേക്ഷകപ്രിയ പരമ്പര ഉപ്പും മുളകും നിർത്തിയതിനെക്കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ബിജു സോപാനം . നടി അനു ജോസഫ് ന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത് .

Advertisment

publive-image

ബാലുവിന്റെ വാക്കുകളിലേക്ക്

” ഉപ്പും മുളകും സീരിയൽ നിർത്തുവാണ് എന്ന് പറഞ്ഞിട്ടില്ല , ഇന്ന് ഷൂട്ട് താൽക്കാലികമായി നിര്ത്തുന്നു , ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ഷൂട്ടിങ് ഉണ്ടായിരിക്കുന്നതല്ല എന്നാണ് പറഞ്ഞത് . ഇടക്ക് വെച്ച് വിളിച്ചു സംസാരിച്ചപ്പോൾ ഉടൻ തുടങ്ങുമെന്നും വെയിറ്റ് ചെയ്യാനുമാണ് അണിയറ പ്രവർത്തകർ പറഞ്ഞത് .

5 വര്ഷം തുടരെ പരമ്പരക്ക് പിന്നാലെ ആയത് കൊണ്ട് ഒരു മാസം അവധി കിട്ടിയപ്പോൾ വീട്ടിൽ ഒക്കെ ഇരിക്കാനും ആഗ്രഹിച്ചിരുന്നു .. എന്നാൽ ദിവസങ്ങൾ കഴിയും തോറും മനസിലായി ഇനി ഇല്ല എന്നുള്ളത് . കേശുവിനെയും പാറുകുട്ടിയെയും മുടിയനെയും ഒക്കെ മിസ് ചെയ്യാറുണ്ടെന്നും ഇടക്കിടക്ക് വിളിക്കാറുണ്ടെന്നും താരം പറയുന്നു ..

എന്നാൽ വിഷമമൊന്നും ഇല്ല എന്നും കലാകാരന്മാർക്ക് വെറുതെ ഇരിക്കാൻ പറ്റില്ല എന്നും എല്ലാം നല്ലതിനാണ് എന്നാണ് കരുതുന്നതെന്നും ബിജു സോപാനം കൂട്ടിച്ചേർത്തു .

biju sopanam
Advertisment