Advertisment

സിസിലിയ മലയാളി സമൂഹത്തെ തീരാദുഃഖത്തിലാക്കി ബിജുച്ചേട്ടൻ യാത്രയായി

New Update

publive-image

Advertisment

ഇറ്റലി : സിസിലിയ മലയാളികളുടെ പ്രിയങ്കരനായ മലയാളി സുഹൃത്ത് ബിജു തോമസ് പഴുമാലിൽ ( ബിജുച്ചേട്ടൻ ) വിടവാങ്ങി. വർഷങ്ങളായി ഇറ്റലിയില്‍ താമസിക്കുന്ന ബിജു തോമസ് കഴിഞ്ഞ മാസം ഉണ്ടായ വാഹനാപകടത്തെ തുടർന്ന് പലെർമോയിലുള്ള ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

ചികിത്സയിലിരിക്കെ കാർഡിയാക് അറസ്റ്റിനെ തുടർന്ന് ഇന്നലെ രാത്രി 10 ന് മരണ൦ സംഭവിക്കുകയായിരുന്നു. നീറിക്കാട്‌ ഇടവക അംഗമാണ്.സിസിലിയ ക്നാനായ കാത്തലിക് അസോസിയേഷൻ യൂണിറ്റ് പ്രസിഡൻറായിരുന്നു അദ്ധേഹം.

മരണസമയത്ത് അദ്ദേഹത്തിന്റെ മൂത്ത മകനും സഹോദരനും അടുത്തുണ്ടായിരുന്നു. ഭാര്യയും മറ്റ് മൂന്ന് മക്കളും നാട്ടിലാണുള്ളത്.

45 ദിവസത്തെ അവധിക്കു ശേഷം ഇറ്റലിയിൽ തിരിച്ചെത്തിയ ഉടനെയായിരുന്നു അപകടം. ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നവഴി പിറകിൽ നിന്നും കാറ് വന്നിടിക്കുകയായിരുന്നു.

ഭാര്യ മേരിക്കുട്ടി (എഴുത്തുപുരയ്ക്കൽ) കൂടല്ലൂർ ഇടവകാംഗമാണ്.

മക്കൾ : തോമസ്, നവ്യ, മെറിൻ, ജോസഫ് .

italy
Advertisment