Advertisment

നാട്യങ്ങളില്ലാത്ത നായകന്‍; ബിജു വലിയമല ഇനി അതിരമ്പുഴയെ നയിക്കും

New Update

publive-image

Advertisment

കോട്ടയം: അതിരമ്പുഴ ഗ്രാമ പഞ്ചായത്തിനെ ഇനി ബിജു വലിയമല നയിക്കും. ഇതു രണ്ടാം തവണയാണ് ബിജു വലിയമല അതിരമ്പുഴ പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്. രണ്ടാമൂഴത്തില്‍ പ്രസിഡന്റ് സ്ഥാനവും അദ്ദേഹത്തെ തേടിയെത്തി.

റെയില്‍വേ സ്റ്റേഷന്‍ വാര്‍ഡില്‍ നിന്നാണ് ബിജു വിജയിച്ചു കയറിയത്. ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി പദവി വഹിക്കുന്ന ബിജു പതിറ്റാണ്ടുകളായി അതിരമ്പുഴയില്‍ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനാണ്. കെഎസ് യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനരംഗത്തേക്ക് കടന്നുവന്ന ബിജു കോണ്‍ഗ്രസില്‍ വിവിധ ഭാരവാഹിത്വങ്ങള്‍ വഹിച്ചിട്ടുണ്ട്.

publive-image

കേരളാ കോണ്‍ഗ്രസിന് ശക്തമായ വേരോട്ടമുള്ള പഞ്ചായത്തില്‍ പക്ഷേ ഇക്കുറി ജോസ് കെ മാണി പക്ഷത്തിന് കാര്യമായ നേട്ടമുണ്ടാക്കാനായിരുന്നില്ല. 22 അംഗ പഞ്ചായത്തില്‍ യുഡിഎഫിന് 15 അംഗങ്ങളുണ്ട്. രണ്ടു സ്വതന്ത്രരുടെ പിന്തുണയും യുഡിഎഫിനുണ്ട്.

ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളിലൊന്നിലായ അതിരമ്പുഴയില്‍ കഴിഞ്ഞ തവണ വികസനത്തേക്കാള്‍ വിവാദങ്ങളായിരുന്നു നടന്നത്. ഇതു മാറ്റിയെടുക്കുക എന്നതാണ് ബിജു വലിയമലയ്ക്ക് മുന്നിലുള്ള വെല്ലുവിളി.

kottayam news
Advertisment