Advertisment

ജോലിക്കിടെ അപകടത്തിൽ പരിക്കേറ്റ ബിജുവിനെ നാട്ടിലെത്തിച്ചു

author-image
admin
Updated On
New Update

റിയാദ്: ജോലിക്കിടെ അപകടത്തിൽ പരിക്കേറ്റ ബാലുശ്ശേരി കൂട്ടാലിട സ്വദേശി ബിജുവിനെ വിദഗ്ധ ചികിത്സക്കായി നാട്ടിലെത്തിച്ചു.

Advertisment

സാമൂഹിക പ്രവർത്തരും റിയാദ് കോഴിക്കോട് ജില്ലാ കെ എം സി സി ഹെൽപ്പ് ഡെസ്‌ക്കും ഇടപെട്ടാണ് ബിജുവിന നാട്ടിലെത്തിക്കു ന്നതിന് വേണ്ട കാര്യങ്ങൾ പൂർത്തിയാക്കിയത്.

റിയാദിൽ എക്സിറ് 14 ലെ ഒരു സ്വകാര്യ കമ്പനിയിൽ ഫാബ്രിക്കേഷൻ ജോലിയായിരുന്നു ബിജുവിന്. ജോലിക്കിടെ ഗ്ലാസ്സുമാറ്റുമ്പോൾ സംഭവിച്ച അപകടത്തിലാണ് ബിജുവിന്റെ രണ്ട് കാലിനും സാരമായി പരിക്കേറ്റത്. ഇരുകാലുകളുടെയും പിന്ഭാഗത്തുള്ള ഞരംബുകൾ അറ്റ് പോയി. എക്സിറ് 14 ലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ച ബിജുവിനെ ന്യൂറോ വിഭാഗം സർജനായ ഡോ. അബ്ദുറഹിമാൻ വാഈലിന്റെ നേതൃത്വത്തിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. തുടർ ചികിത്സയും ബെഡ് റെസ്റ്റും ഡോക്ടർ നിർദ്ദേശിച്ചു.

അഞ്ചു മാസമായി റിയാദിൽ ജോലി ചെയ്യുന്ന ബിജു വീട്ടു ഡ്രൈവർ വിസയിലാണ് ഇവിടെ എത്തിയത്. സ്പോൺസറുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ ജോലി ചെയ്തു വരുന്നതിനിടയിലാണ് അപകടം പറ്റിയത്.

നാട്ടിലെത്തിയ ബിജുവിനെ വിദഗ്ദ ചികിത്സക്ക് വിധേയനാക്കി. പേരാംപ്ര റിയാദ് വെൽഫെയർ അസോസിയേഷൻ (പ്രവ) സെക്ട്രറി മുനീർ വാളൂർ, കെ എം സി സി കോഴിക്കോട് ജില്ലാ ഹെൽപ്പ് ഡെസ്ക്ക് പ്രതിനിധികളായ അസ്‌ലം പാലത്ത്, ജില്ലാ നേതാക്കളായ കുഞ്ഞമ്മദ് കായണ്ണ, റഷീദ് പടിയങ്ങൾ, മുഹമ്മദ് പി കെ എന്നിവർ ബിജുവിനെ സഹായിക്കാൻ രംഗത്തുണ്ടായിരുന്നു

Advertisment