പിതാവിനൊപ്പം ബൈക്കില്‍ യാത്രചെയ്ത ബിരുദ വിദ്യാർഥിനി അപകടത്തില്‍ മരിച്ചു

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Monday, July 9, 2018

ഫയല്‍ ചിത്രം 

ആലപ്പുഴ∙ കായംകുളത്തു പിതാവ് ഓടിച്ച ബൈക്ക് മറിഞ്ഞു പെൺകുട്ടി മരിച്ചു. ചിങ്ങോലി ആയിക്കാട് പുത്തൻവീട്ടിൽ ഇർഷാദിന്റെ മകൾ ഇർഫാന (18) ആണു മരിച്ചത്.

കായംകുളം –കാർത്തികപ്പള്ളി റോഡിൽ ചൂളത്തെരുവിനു സമീപമാണ് അപകടം.കായംകുളം ഐക്യ ജംക്‌ഷനിലെ ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്നു. നങ്ങ്യാർകുളങ്ങര ടികെഎംഎം കോളജിൽ ബിരുദ വിദ്യാർഥിനിയാണ് ഇർഫാന.

×