Advertisment

ബന്ധുക്കളെ പോലെ ആഢംബര ജീവിതം നയിക്കാന്‍ കഴിയാത്തതിന് ഭാര്യയുടെ കുത്തുവാക്കുകള്‍ ; 30 ബൈക്കുകള്‍ മോഷ്ടിച്ച 37കാരന്‍ പിടിയില്‍

New Update

അഹമ്മദാബാദ്: ബന്ധുക്കളെ പോലെ ആഢംബര ജീവിതം നയിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ ഭാര്യയുടെ കുത്തുവാക്കുകള്‍ സഹിക്കാന്‍ വയ്യാതെ ബൈക്ക് മോഷ്ടാവായ യുവാവ് പിടിയില്‍. 37കാരന്‍ മോഷ്ടിച്ച 30 ബൈക്കുകള്‍ പൊലീസ് കണ്ടെടുത്തു.

Advertisment

ലോക്ക്ഡൗണിനെ തുടര്‍ന്ന് വജ്രാഭരണ തൊഴിലാളിയായ യുവാവിന് ജോലി നഷ്ടപ്പെട്ടിരുന്നു. ഇതും ഭാര്യയുടെ ആഢംബര സ്വപ്‌നം യാഥാര്‍ഥ്യമാക്കാനുള്ള ശ്രമവുമാണ് 37കാരനെ മോഷ്ടാവാക്കിയതെന്ന് പൊലീസ് പറയുന്നു.

publive-image

ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. 37കാരനായ ബല്‍വന്ത് ചൗഹാനാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. മൂത്ത സഹോദരി ആഢംബര ജീവിതമാണ് നയിച്ചിരുന്നത്. മൂത്ത സഹോദരിയുടെ ഭര്‍ത്താവ് ബില്‍ഡറാണ്. മൂത്ത സഹോദരിയുടെ ഭര്‍ത്താവുമായി താരതമ്യം ചെയ്ത് ഭാര്യ സ്ഥിരമായി കുത്തുവാക്ക് പറയുന്നത് സഹിക്കാന്‍ വയ്യാതായതോടെയാണ് മോഷണത്തിന് ഇറങ്ങിയതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി.

ലോക്ക്ഡൗണിന് മുന്‍പ് പ്രതിമാസം 20000 രൂപ വരെ വജ്രാഭരണ തൊഴിലില്‍ നിന്ന് ഇയാള്‍ക്ക് വരുമാനം ലഭിച്ചിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ തൊഴില്‍ നഷ്ടമായി. ഇതും മോഷണത്തിലേക്ക് സ്ഥിരമായി ഇറങ്ങാന്‍ ഇയാളെ പ്രേരിപ്പിച്ചതായി പൊലീസ് പറയുന്നു. ഓരോ മോഷണവും വിജയമായതോടെ, ഇത് സ്ഥിരം തൊഴിലാക്കാന്‍ ഇയാള്‍ തീരുമാനിക്കുകയായിരുന്നു.

ഡയമണ്ട് യൂണിറ്റുകള്‍ക്ക് മുന്‍പിലും ഷോപ്പിങ് കോംപ്ലക്‌സുകള്‍ക്ക് മുന്‍പിലും പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളാണ് ഭൂരിഭാഗവും മോഷ്ടിച്ചത്. വജ്രാഭരണ തൊഴിലാളിയായി ജോലി നോക്കുമ്പോള്‍ ജീവനക്കാര്‍ വാഹനം പാര്‍ക്ക് ചെയ്യുന്ന സമയം ഇയാള്‍ക്ക് കൃത്യമായി അറിയായിരുന്നു. ഇത് അവസരമാക്കിയാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

bike robbery
Advertisment