Advertisment

നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് റോഡില്‍ വീണ ബൈക്ക് യാത്രികനെ ആശുപത്രിയില്‍ എത്തിച്ചു: രക്ഷകനായെത്തിയവൻ ബൈക്കുമായി കടന്നു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം; നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് റോഡില്‍ വീണ ബൈക്ക് യാത്രികനെ ആശുപത്രിയില്‍ എത്തിച്ച ആള്‍ ബൈക്കുമായി കടന്നതായി പരാതി. ബാലരാമപുരത്ത് ഇന്നലെ ഉച്ചയോടെയാണ് സംഭവമുണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മഞ്ചവിളാകം പള്ളിവിളാകം ഹൗസില്‍ സി.എസ്. ജിജോയാണ് അപകടത്തില്‍പ്പെട്ടത്.

Advertisment

publive-image

റോഡില്‍ വീണ് കൈക്ക് പരുക്കേറ്റ ജിജോയെ അപകട സ്ഥലത്ത് ഒത്തുകൂടിയവരില്‍ ഒരാള്‍ അതേ ബൈക്കില്‍ ആശുപത്രിയിലെത്തിക്കാമെന്ന് സമ്മതിച്ചു. പറഞ്ഞപോലെ വണ്ടിയില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ബന്ധുക്കള്‍ ആശുപത്രിയിലെത്തുന്നതിന് മുമ്ബ് ഒപി ടിക്കറ്റെടുത്ത് പരിശോധനയ്ക്ക് സഹായിക്കുകയും ചെയ്തു. ബന്ധുക്കള്‍ എത്തിയതിനെ തുടര്‍ന്ന് ജിജോയുടെ ബാഗും ഹെല്‍മറ്റും ഇവരെ തിരിച്ചേല്‍പ്പിച്ച ശേഷമാണ് ബൈക്ക് കാണാതാകുന്നത്.

ബൈക്കിന്റെ താക്കോല്‍ ഇയാളുടെ കൈവശമായിരുന്നു . സംശയം തോന്നി ബന്ധുക്കളെത്തി നോക്കുമ്ബോള്‍ ബൈക്ക് വച്ചിടത്ത് കാണാനില്ലായിരുന്നു. ബന്ധുക്കള്‍ ഒരു മണിക്കൂറോളം കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെട്ടു. പൊലീസെത്തി ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ ഇയാളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

Advertisment