Advertisment

കൊറോണയ്ക്കിടെ രാജ്യത്ത് വംശീയാധിക്ഷേപം

New Update
മുംബൈ: കൊറോണയ്ക്കിടെ രാജ്യത്ത് വംശീയാധിക്ഷേപവും. മുംബൈയിൽ മണിപ്പുർ സ്വദേശിയായ യുവതിയുടെ ദേഹത്തേക്ക് ബൈക്ക് യാത്രക്കാരൻ തുപ്പി. സാന്താക്രൂസ് ഈസ്റ്റിലെ കാലിന മിലിട്ടറി ക്യാമ്പിന് സമീപത്തായിരുന്നു സംഭവം. 25 വയസ്സുകാരിയായ മണിപ്പുർ സ്വദേശിനിയാണ് അതിക്രമത്തിന് ഇരയായത്.
publive-image

നടന്നു പോകുന്നതിനിടെ ബൈക്കിൽ എത്തിയ ആൾ മാസ്ക് നീക്കി തന്റെ നേരേ തുപ്പുകയായിരുന്നുവെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. അതിക്രമത്തിൽ ഞെട്ടിത്തരിച്ചുപോയ തനിക്ക് ബൈക്കിന്റെ നമ്പർ ശ്രദ്ധിക്കാനായില്ലെന്നും യുവതി പറഞ്ഞു. സംഭവത്തിൽ കേസെടുത്ത മുംബൈ പോലീസ് പ്രതിയെ കണ്ടെത്താനായി പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചുവരികയാണ്.

യുവതിയുടെ സുഹൃത്ത് സാമൂഹികമാധ്യമങ്ങളിൽ കുറിപ്പ് എഴുതിയതോടെ സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ഒട്ടേറെ പേർ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തിൽ ഇടപെടുമെന്ന് ദേശീയ വനിത കമ്മീഷനും ട്വിറ്ററിലൂടെ അറിയിച്ചു.

ആഴ്ചകൾക്ക് മുമ്പ് ഡൽഹിയിലും സമാനരീതിയിൽ മണിപ്പുർ സ്വദേശിയായ പെൺകുട്ടിയ്ക്ക് നേരേ അതിക്രമം റിപ്പോർട്ട് ചെയ്തിരുന്നു. കൊറോണ വൈറസെന്ന് വിളിച്ച് പെൺകുട്ടിയുടെ ദേഹത്തേക്ക് തുപ്പിയ ആളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

 

corona china corona death america corona virus
Advertisment