Advertisment

വാലില്‍ അറിയാതെ ബൈക്ക് കയറ്റിയ ആളോട് മൂര്‍ഖന്‍ പാമ്പിന്റെ പ്രതികാരം ; തന്നെ വേദനിപ്പിച്ച ബൈക്ക് യാത്രികന്റെ പിന്നാലെ പത്തിവിരിച്ച് പാമ്പ് പാഞ്ഞത് 2 കിലോമീറ്റര്‍ ; പാമ്പിന്റെ പാഞ്ഞുവരവ് കണ്ട് ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ട് യുവാവ് ; ബൈക്കിന്റെ മുകളില്‍ കയറി ഉടമസ്ഥന്റെ മടങ്ങിവരവ് കാത്ത് പത്തിവിരിച്ച് മൂര്‍ഖന്‍ ; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ..

New Update

ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തിലാണ് അസാധാരണമായ ഒരു സംഭവം കഴിഞ്ഞ ദിവസം നടന്നത്. പാമ്പിന്റെ പകയെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇങ്ങനെ പാമ്പ് പക പോക്കുമെന്ന് ആ യുവാവും കരുതിയില്ല.

Advertisment

publive-image

ഗുഡ്ഡു പചൗരി എന്ന യുവാവാണ് മൂർഖൻ പാമ്പിന്റെ വാലിൽ കൂടി ബൈക്ക് കയറ്റിയത്. അറിയാതെ സംഭവിച്ചതാണെങ്കിലും തന്നെ വേദനിപ്പിച്ചവനെ അങ്ങനെ വെറുതെ വിടാൻ മൂർഖൻ പാമ്പ് തയാറല്ലായിരുന്നു. ഗുഡ്ഡുവിന്റെ ബൈക്കിനു പിന്നാലെ പാമ്പ് പാഞ്ഞത് ഏകദേശം രണ്ട് കിലോമീറ്ററോളമാണ്. പാമ്പ് പിന്നാലെ പാഞ്ഞു വരുന്നത് കണ്ട് ഭയപ്പെട്ട ഗുഡ്ഡു ഒടുവിൽ ബൈക്ക് റോഡിൽ ഉപേക്ഷിച്ച് ഓടി രക്ഷപെടുകയായിരുന്നു.

ബൈക്കിനു പിന്നാലെ പാഞ്ഞെത്തിയ പാമ്പ് വീണു കിടക്കുന്ന ബൈക്കിൽ കയറി ഇരിപ്പുറപ്പിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് നിരവധിയാളുകൾ തടിച്ചുകൂടിയെങ്കിലും അതൊന്നും ഗൗനിക്കാതെ ഒരു മണിക്കൂറോളം പാമ്പ് പത്തിവിരിച്ച് അതിൽ തന്നെയിരുന്നു. ബൈക്കിന്റെ സമീപത്തേക്കെത്തിയവരെ ചീറ്റിയോടിച്ചു.

ഒരു മണിക്കൂറ് കഴിഞ്ഞിട്ടും ബൈക്കിൽ നിന്നും മാറാതിരുന്ന പാമ്പിനെ അവിടെയുണ്ടായിരുന്ന ആളുകൾ കല്ലുപെറുക്കി എറിഞ്ഞതോടെയാണ് മെല്ല ഇഴഞ്ഞു മാറിയത്.

Advertisment