Advertisment

കൊവിഡ് വ്യാപനം കുവൈറ്റിലെ സ്വകാര്യമേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായുള്ള ബില്ലിന് അംഗീകാരം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കൊവിഡ് വ്യാപനം സ്വകാര്യമേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായുള്ള ബില്ലിന് അംഗീകാരം നല്‍കിയതായി ഉന്നതസമിതിയംഗം എംപി സാദൂണ്‍ ഹമദ് പറഞ്ഞു.

ലോക്ക്ഡൗണ്‍ കാലയളവിലെ ശമ്പളം പരമാവധി 50 ശതമാനം കുറയ്ക്കാന്‍ ജീവനക്കാരുമായി കരാറിലെത്താന്‍ തൊഴിലുടമയെ ബില്‍ അനുവദിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ യഥാര്‍ത്ഥ പ്രവൃത്തി സമയം കണക്കിലെടുക്കുമ്പോള്‍ കുവൈറ്റിലെ മിനിമം ശമ്പളത്തേക്കാള്‍ ഇത് കുറയരുത്.

ശമ്പളത്തിന്റെ 30 ശതമാനത്തിന് തുല്ല്യമായതും കുവൈറ്റിലെ മിനിമം ശമ്പളത്തേക്കാള്‍ കുറവല്ലാത്തതുമായ ശമ്പളത്തോടുകൂടി അവധിക്ക് പോകുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരുമായി കരാറിലെത്താനും ബില്‍ തൊഴിലുടമയെ അനുവദിക്കുന്നുണ്ട്.

ലോക്ക്ഡൗണിലെ അവധിക്കാലം അല്ലെങ്കില്‍ ശമ്പളം കുറച്ച കാലയളവ് മുഴുവന്‍ ശമ്പളത്തോടും കൂടിയുള്ള സേവന കാലയളവായി കണക്കാക്കാമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍ ജീവനക്കാരുമായി ഉണ്ടാക്കിയ കരാറിനെക്കുറിച്ച് തൊഴിലുടമ സാമൂഹ്യകാര്യ മന്ത്രാലയത്തെ അറിയിക്കണമെന്നും ബില്‍ നിഷ്‌കര്‍ഷിക്കുന്നു.

Advertisment