Advertisment

കുവൈറ്റില്‍ പ്രവാസികളുടെ റസിഡന്‍സി ഫീസ് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചുള്ള ബില്‍ അവസാനഘട്ടത്തിലെന്ന് തലാല്‍ മറാഫി

New Update

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസികളുടെ റസിഡന്‍സി ഫീസ് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചുള്ള ബില്‍ അവസാനഘട്ടത്തിലെന്ന് റസിഡന്‍സ് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ തലാല്‍ മറാഫി അറിയിച്ചു.

Advertisment

publive-image

സമഗ്രമായ ബില്‍ തയ്യാറാക്കുന്നതിന് മുമ്പായി ഫത്വയും ലെജിസ്ലേറ്റീവ് ഡിപ്പാര്‍ട്ട്‌മെന്റും അവലോകനം നടത്തുമെന്നും കാബിനറ്റിന്റെ അംഗീകാരം ലഭിക്കുന്നതിന് മുമ്പ് പാര്‍ലമെന്റിന്‍രെ പരിഗണനയ്ക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

റസിഡന്‍സ് പെര്‍മിറ്റ്, കുടുംബ സന്ദര്‍ശനം , കുടുംബ വിസ , സ്ഥിരതാമസക്കാരല്ലാത്ത പ്രവാസികളുടെ താമസസൗകര്യം , വാണിജ്യ വിസ , തുടങ്ങി പ്രവാസികള്‍ക്ക് നല്‍കി വരുന്ന സേവനങ്ങള്‍ക്ക് 50 ശതമാനം മുതല്‍ 100 ശതമാനം വരെ ചാര്‍ജ്ജ് വര്‍ധിപ്പിക്കുന്നതിനാണ് ബില്ലില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

kuwait kuwait latest
Advertisment