Advertisment

പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനുള്ള ബില്ലുകള്‍ പാര്‍ലമെന്റ് പാസാക്കി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അംഗങ്ങളുടെയും മന്ത്രിമാരുടെയും ശമ്പളവും അലവന്‍സുകളും 30 ശതമാനം വെട്ടിക്കുറയ്ക്കുന്നതിനുള്ള ബില്ലുകള്‍ രാജ്യസഭയും പാസാക്കി. നേരത്തെ ലോക്‌സഭയും ബില്‍ പാസാക്കിയിരുന്നു.

കേന്ദ്ര ആഭ്യന്തരസഹമന്ത്രി രാജ്യസഭയില്‍ അവതരിപ്പിച്ച ബില്ലിനെ പ്രതിപക്ഷപാര്‍ട്ടികളിലെ എല്ലാം എംപിമാരും പിന്തുണച്ചു. എന്നാല്‍, എംപിമാരുടെ പ്രാദേശികവികസന ഫണ്ട് നിര്‍ത്തലാക്കിയത് പുനസ്ഥാപിക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു.

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ശമ്പളം വെട്ടിക്കുറയ്ക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ ഒരു വര്‍ഷത്തേക്കുള്ള ശമ്പളമാണ് വെട്ടിക്കുറയ്ക്കുന്നത്.

Advertisment