Advertisment

ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു... ബിന്ദു കൃഷ്ണയ്‌ക്കെതിരെ ഡിജിപിക്ക് പരാതി....ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത 750 ലധികം പേര്‍ക്കെതിരെയും കേസെടുക്കണമെന്ന് പരാതി

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: ഓച്ചിറയില്‍ നിന്നും രാജസ്ഥാന്‍ സ്വദേശികളുടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവുമായി ബന്ധപ്പെട്ട് ഡി സി സി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ പരാതി.

Advertisment

publive-image

പീഡനത്തിന് ഇരയായ കുട്ടികളെ തിരിച്ചറിയത്തക്ക വിധമുള്ള യാതൊന്നും തന്നെ പ്രസിദ്ധീകരിക്കാന്‍ പാടില്ല എന്നിരിക്കെ അവര്‍ ഫെയ്‌സ്ബുക്കില്‍ കുട്ടിയുടെ വീട്ടുകാരോടൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതിനെതിരേയാണ് ആക്ഷേപം ഉയര്‍ന്നത്.

ഇതിനെതിരെ മാവേലിക്കര ബാറിലെ അഭിഭാഷകന്‍ മുജീബ് റഹ്മാന്‍ ഡിജിപി, ജില്ലാ പോലീസ് മേധാവി, ഓച്ചിറ എസ്.എച്ച്‌ .ഒ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

എഫ്.ബി പേജില്‍ വീണ്ടും അവരെ തിരിച്ചറിയത്തക്ക വിധത്തില്‍ 22. 3.19 ലും ബിന്ദുകൃഷ്ണ രമേശ് ചെന്നിത്തലയോടൊപ്പമുള്ള ചിത്രങ്ങള്‍ കൊടുത്തിട്ടുള്ളതായും പരാതിയില്‍ പറഞ്ഞു. ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത 750 ലധികം പേര്‍ക്കെതിരെയും ഈ നിയമപ്രകാരം കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യമുണ്ട്.

പോക്‌സോ നിയമത്തിലെ 23 (ഒന്ന്), (രണ്ട്) വകുപ്പുകള്‍ പ്രകാരം ബിന്ദുകൃഷ്ണയ്‌ക്കെതിരെ ഒരു വര്‍ഷം തടവും പിഴയും ലഭിക്കാം.

Advertisment