Advertisment

'പുതിയ തിരക്കഥ ഒരുങ്ങിക്കഴിഞ്ഞു. കൊല്ലത്ത് പരവൂരിൽ സദാചാര ഗുണ്ടായിസം കാണിച്ച കേസിലെ പ്രതി എൻ്റെ വലംകൈയാണെന്നാണ് പാലത്തായിലെയും, വാളയാറിലെയും കുഞ്ഞുങ്ങൾക്ക് നീതിനിഷേധിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ സൈബർ കുഞ്ഞുങ്ങളുടെ ഭാഷ്യം. പച്ചക്കള്ളങ്ങൾ എഴുതി പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരം സൈബർ പ്രവർത്തകർ ശ്രമിക്കുന്നത്'-രൂക്ഷവിമര്‍ശനവുമായി ബിന്ദു കൃഷ്ണ

New Update

കൊല്ലം: കൊല്ലം പരവൂരില്‍ അമ്മയ്ക്കും മകനുമെതിരേ സദാചാര ഗുണ്ടായിസം കാണിച്ച കേസിലെ പ്രതി തന്റെ വലംകൈയാണെന്ന പ്രചാരണങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിന്ദു കൃഷ്ണ. പാലത്തായിലെയും വാളയാറിലെയും കുഞ്ഞുങ്ങള്‍ക്ക് നീതിനിഷേധിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സൈബര്‍ കുഞ്ഞുങ്ങളുടെ പുതിയ തിരക്കഥയാണിതെന്നും ബിന്ദു കൃഷ്ണ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ വിമര്‍ശിച്ചു.

Advertisment

publive-image

ഫേസ്ബുക്ക് പോസ്റ്റ്...

പുതിയ തിരക്കഥ ഒരുങ്ങിക്കഴിഞ്ഞു. കൊല്ലത്ത് പരവൂരിൽ സദാചാര ഗുണ്ടായിസം കാണിച്ച കേസിലെ പ്രതി എൻ്റെ വലംകൈയാണെന്നാണ് പാലത്തായിലെയും, വാളയാറിലെയും കുഞ്ഞുങ്ങൾക്ക് നീതിനിഷേധിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ സൈബർ കുഞ്ഞുങ്ങളുടെ ഭാഷ്യം. പച്ചക്കള്ളങ്ങൾ എഴുതി പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരം സൈബർ പ്രവർത്തകർ ശ്രമിക്കുന്നത്.

ഞാൻ വ്യക്തമായി പറയുകയാണ്, സദാചാര ഗുണ്ടായിസ കേസിലെ പ്രതി ആശിഷ് എന്ന വ്യക്തിയെ എനിക്ക് നേരിട്ടോ അല്ലാതെയോ യാതൊരു പരിചയവും ഇല്ല. ജില്ലാ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷ എന്ന നിലയിൽ ജില്ലയിലെ മുഴുവൻ കോൺഗ്രസ് വിശ്വാസികൾക്കും എനിക്കൊപ്പം നിന്ന് ചിത്രം എടുക്കാനുള്ള അവകാശമുണ്ട്. ജില്ലയിലെ കോൺഗ്രസ്സുകാരും പൊതുജനങ്ങളും പല സ്ഥലത്ത് വച്ചും എനിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാറുമുണ്ട്. ആ രീതിയിൽ പോലും ഈ ഒരു ഫോട്ടോ എടുത്തതായി എൻ്റെ ഓർമ്മയിൽ ഇല്ല. പൊതുചടങ്ങുകളിൽ വച്ച് ചിത്രം എടുക്കുന്നവരുടെ ചരിത്രം പരിശോധിക്കാൻ കഴിഞ്ഞുവെന്ന് വരില്ല.

ഞാൻ അവർത്തിച്ച് പറയുന്നു. ഗുണ്ടായിസം കാണിക്കുന്നവരെ സംരക്ഷിക്കാൻ കൊല്ലത്തെ കോൺഗ്രസ് പാർട്ടി നാളിതുവരെ ശ്രമിച്ചിട്ടില്ല, ശ്രമിക്കുകയുമില്ല. ഈ കേസിലെ പ്രതി ശിക്ഷിക്കപ്പെടണം. അതിന് വേണ്ടി ആ അമ്മയുടെയും മകൻ്റെയും ഒപ്പം ഞാൻ ഉണ്ടാകും. ആ അമ്മയ്ക്കും മകനും പരാതിയില്ലെങ്കിൽ, അഥവാ അവർ പരാതി പിൻവലിച്ചാൽ അക്രമിക്കെതിരെ ബിന്ദുകൃഷ്ണയുടെ പരാതിയുണ്ടാകും എന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട. കണ്ണൂർ ഡിസിസിയുടെ പുതിയ ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതിനാൽ നിലവിൽ ഞാൻ കണ്ണൂരിലാണ് ഉള്ളത്.

ക്രൂരമായി ആക്രമിക്കപ്പെട്ടിട്ട് അഭയം തേടി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ നിങ്ങൾക്ക് പരാതിയുണ്ടോ എന്ന് ചോദിച്ച കേരളാ പോലീസിനെ പോലെ ഞാൻ പെരുമാറില്ല. ശ്രീ പിണറായി വിജയൻ ഭരിക്കുന്ന ആഭ്യന്തര വകുപ്പിൽ ആർ.എസ്.എസ് ക്രിമിനലുകൾ ഉണ്ടെന്ന് തുറന്ന് പറഞ്ഞ് ആശങ്ക പങ്കുവച്ചത് ഇടതുപക്ഷ മുൻനിര വനിതാ നേതാവ് തന്നെയാണെന്ന് സൈബർ കുഞ്ഞുങ്ങൾ മറക്കണ്ട.

bindhu krishna
Advertisment