Advertisment

ജനിച്ചത് പെണ്ണായത് കൊണ്ട് ആചാരത്തിന്റെ പേരിലോ നിയമത്തിന്റെ പേരിലോ എന്നെ മാറ്റിനിര്‍ത്തുന്ന ഒരു പ്രത്യയശാസ്ത്രത്തോടും എനിക്ക് യോജിക്കാന്‍ കഴിയില്ല.’ ;ശബരിമല യുവതീപ്രവേശനത്തില്‍ നിലപാട് ആവര്‍ത്തിച്ച് ബിന്ദുകൃഷ്ണ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കോഴിക്കോട്: ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയില്‍ പാര്‍ട്ടി നിലപാടിനൊപ്പമല്ല വ്യക്തിപരമായി നിലകൊള്ളുന്നതെന്ന് വ്യക്തമാക്കി വീണ്ടും കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണ. ശബരിമലയിലെ വിഷയത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിനൊപ്പമാണോ അതോ നിങ്ങളുടെ പാര്‍ട്ടിയുടെ നിലപാടിനൊപ്പമാണോ എന്ന ചോദ്യത്തിനായിരുന്നു ബിന്ദുകൃഷ്ണയുടെ മറുപടി.

Advertisment

publive-image

‘ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ഈ സര്‍ക്കാരിനൊപ്പം നില്‍ക്കാനാവില്ല. സര്‍ക്കാരിന്റെ നിലപാടെന്ന് പറയുന്നത് വിധി നടപ്പിലാക്കാന്‍ ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാവാതെ ഏകപക്ഷീയമായി ഭക്തരുടെ വിശ്വാസങ്ങള്‍ തകര്‍ത്ത് അവിശ്വാസികളെ ശബരിമലയിലേക്ക് കൊണ്ടുപോയി എന്നുള്ളതാണ്. അതിനോടൊപ്പം നില്‍ക്കാന്‍ എനിക്ക് കഴിയില്ല.’

‘എന്റെ വ്യക്തിപരമായ നിലപാട്, ഞാനൊരു പാര്‍ട്ടി പ്രവര്‍ത്തകയായത് കൊണ്ട് എന്റെ വ്യക്തിപരമായ നിലപാടിന് പ്രസക്തിയില്ല എന്ന സത്യം അംഗീകരിക്കുമ്പോള്‍ തന്നെ വ്യക്തിപരമായ നിലപാട് സ്ത്രീയായത് കൊണ്ട്, ജനിച്ചത് പെണ്ണായത് കൊണ്ട് ആചാരത്തിന്റെ പേരിലോ നിയമത്തിന്റെ പേരിലോ മറ്റന്തെങ്കിലും പേരില്‍ എന്നെ മാറ്റിനിര്‍ത്തുന്ന ഒരു പ്രത്യയശാസ്ത്രത്തോടും ഒരു ആശയത്തോടും എനിക്ക് യോജിക്കാന്‍ കഴിയില്ല.’

സുപ്രീംകോടതി വിധി വരുന്നതിന് മുമ്പ് തന്നെ ബിന്ദുകൃഷ്ണ ശബരിമല യുവതിപ്രവേശനത്തെ സ്വാഗതം ചെയ്തിരുന്നു.

Advertisment