ബംഗളൂരു: ബിനീഷ് കോടിയേരിക്കെതിരായി ഇഡി ചുമത്തിയിരിക്കുന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. അറസ്റ്റ് നിയമവിരുദ്ധമാണെന്നായിരുന്നു ഹര്‍ജിയില്‍ ആരോപിച്ചത്.
അതേസമയം, മയക്കുമരുന്ന് കേസില്‍ ബിനീഷിനെ അറസ്റ്റ് ചെയ്തതിനെതിരെ നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിലവില്‍ പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ബിനീഷ് കോടിയേരി.