Advertisment

ബംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിന് ഹാജരായില്ല; കടുത്ത നടപടിക്കൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ്

New Update

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ഹാജരാകാതെ ബിനീഷ് കോടിയേരി. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള സമയപരിധി ലംഘിച്ച പശ്ചാത്തലത്തില്‍ ബിനീഷിനെതിരെ കടുത്ത നടപടിയ്‌ക്കൊരുങ്ങുകയാണ് എന്‍ഫോഴ്‌സ്‌മെന്റ്.

Advertisment

publive-image

ഇന്നലെ ശാന്തിവനഗറിലുള്ള ഇഡി ആസ്ഥാനത്ത് എത്താനായിരുന്നു ബിനീഷിന് നിര്‍ദ്ദേശം നല്‍കിയിരുന്നത്. കേസിലെ മുഖ്യപ്രതിയും ബിനീഷിന്റെ സുഹൃത്തുമായ അനൂപ് മുഹമ്മദിനെയും ബിനീഷിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിന്റെ പദ്ധതി.

കഴിഞ്ഞ രണ്ടാഴ്ച്ച മുന്‍പ് ബിനീഷിനെ ചോദ്യം ചെയ്തപ്പോള്‍ മൊഴികളില്‍ വൈരുധ്യം കണ്ടതിനെത്തുടര്‍ന്നാണ് രണ്ടുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് പദ്ധതി തയ്യാറാക്കിയത്.

 

bineesh kodiyeri
Advertisment