Advertisment

ബിനീഷ് കോടിയേരിയുടെ മൂന്ന് കമ്പനികളെ കുറിച്ച് ഇഡി അന്വേഷിയ്ക്കുന്നു; ബിനീഷ് ഡയറക്ടറായി ബംഗളൂരുവിൽ രജിസ്റ്റർ ചെയ്ത കമ്പനികൾ കടലാസ് കമ്പനികളാണെന്ന് ഇ.ഡി

New Update

ബംഗളൂരു: ബംഗളൂരു ലഹരി കടത്ത് കേസിലെ സാമ്പത്തിക ഇടപാടിൽ, കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയുടെ മൂന്ന് കമ്പനികളെ കുറിച്ച് ഇഡി അന്വേഷിയ്ക്കുന്നു. ബിനീഷ് ഡയറക്ടറായി ബംഗളൂരുവിൽ രജിസ്റ്റർ ചെയ്ത കമ്പനികൾ കടലാസ് കമ്പനികളാണെന്ന് ഇ.ഡി കോടതിയിൽ അറിയിച്ചു. കമ്പനിയുമായി ബന്ധമുള്ളവരെയും വരുംദിവസങ്ങളിൽ ചോദ്യം ചെയ്യും.

Advertisment

publive-image

ബംഗളൂരു ആസ്ഥാനമായി രജിസ്റ്റർ ചെയ്ത ബി കാപ്പിറ്റൽ ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ്, ബി കാപ്പിറ്റൽ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, ടോറസ് റെമഡീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നി കമ്പനികളെ കുറിച്ചാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിയ്ക്കുന്നത്.

മൂന്ന് കമ്പനികളുടെയും ഡയറക്ടർ ബിനീഷ് കോടിയേരിയാണ്. പ്രാഥമിക അന്വേഷണത്തിൽ ഇതെല്ലാം കടലാസ് കമ്പനികളാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ഇ.ഡി കോടതിയിൽ അറിയിച്ചു.

bineesh kodiyeri
Advertisment