Advertisment

ലഹരിമരുന്ന് കേസ്: ബിനീഷ് കോടിയേരി കസ്റ്റഡിയില്‍

New Update

ബംഗളൂരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ബിനീഷ് കോടിയേരി കസ്റ്റഡിയില്‍. രണ്ടാം തവണ ചോദ്യം ചെയ്യാനായി ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ബംഗളൂരുവിലേക്ക് വിളിച്ചു വരുത്തിയിരുന്നു. തുടര്‍ന്ന് ഉച്ചയോടെയാണ് കസ്റ്റഡിയിലെടുത്തത്.

Advertisment

publive-image

കസ്റ്റഡിയിലെടുത്ത ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് വാഹനത്തില്‍ പുറത്തേയ്ക്ക് കൊണ്ടുപോയി.  ലഹരിമരുന്ന് കേസില്‍ പ്രതിയായ അനൂപ് മുഹമ്മദിന്റെയും ബിനീഷ് കോടിയേരിയുടെ മൊഴികള്‍ തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്നാണ് രണ്ടാം തവണ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. രാവിലെ മുതല്‍ എന്‍ഫോഴ്‌സ്‌മെന്റ് ബിനീഷിനെ ചോദ്യം ചെയ്തുവരികയായിരുന്നു.

ലഹരിമരുന്ന് കേസില്‍ പ്രതിയായ അനൂപ് മുഹമ്മദിന്റെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുഖ്യമായി അന്വേഷിക്കുന്നത്.അനൂപ് മുഹമ്മദിന് ഹോട്ടല്‍ തുടങ്ങുന്നതിന് ബിനീഷ് കോടിയേരി സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് ഇരുവരുടെയും മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ട്. ഇതിന്റെ വസ്തുത തേടിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

 

bineesh kodiyeri
Advertisment