Advertisment

പെട്രോള്‍, ഡീസല്‍ വില വര്‍ധനക്കെതിരേ പ്രതിഷേധവുമായി നടന്‍ ബിനീഷ് ബാസ്റ്റിന്‍

author-image
ഫിലിം ഡസ്ക്
New Update

കൊച്ചി: പെട്രോള്‍, ഡീസല്‍ വില വര്‍ധനക്കെതിരേ പ്രതിഷേധവുമായി നടന്‍ ബിനീഷ് ബാസ്റ്റിന്‍. സൈക്കിള്‍ ഓടിച്ച്‌ റോഡിലൂടെ പോകുന്ന രസകരമായ ഒരു ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ചാണ് നടന്‍ ഇന്ധന വില വര്‍ധനവിനെതിരേ പ്രതിഷേധം ഉയര്‍ത്തിയത്.

Advertisment

publive-image

ഫോട്ടോയ്ക്ക് താഴെ ഒരു അടിക്കുറിപ്പും നടന്‍ പങ്കുവച്ചു. 'ടീമേ.. പെട്രോള് നമ്മളോടാ കളി, ഒടുക്കത്തെ മൈലേജ് ആണ് ട്ടോ.. ഒരു ലിറ്റര്‍ വെള്ളം കുടിച്ചാല്‍.. 50 കിലോമീറ്റര്‍ ഓടുന്ന വണ്ടി വേറെന്തുണ്ട്'- ബിനീഷ് കുറിച്ചു.

എന്തായാലും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് പോസ്റ്റ്. നിരവധി പേരാണ് തങ്ങളുടെ സ്വന്തം സൈക്കിള്‍ വിശേഷങ്ങള്‍ താരവുമായി പങ്കുവെച്ചിരിക്കുന്നത്. ഒട്ടേറെ ലൈക്കുകളും കമന്റുകളും ഷെയറുകളുമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആയിരത്തിലേറെ പേര്‍ ഷെയര്‍ ചെയ്ത ചിത്രത്തിന് 49,000 ലൈക്കുകളും ആയിരത്തിലേറെ കമന്റുകളും ലഭിച്ചു.

BINEESH5
Advertisment