Advertisment

'കോടിയേരി' വീട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടുന്നു ! ബിനീഷിന്റെ പേരിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഇഡി നടപടി തുടങ്ങി ! ഡിസംബര്‍ ആദ്യ വാരം നടപടി പൂര്‍ത്തിയാക്കും. കണ്ണൂരിലെ സ്ഥലവും കണ്ടുകെട്ടാനുള്ള പട്ടികയില്‍. ബിനീഷിന്റെ ഭാര്യ റെനീറ്റയുടെ സ്വത്തും കണ്ടുകെട്ടാനുള്ള പട്ടികയില്‍ ! ഭാര്യാമാതാവിന്റെ പേരിലുള്ള സ്വത്തുക്കള്‍ ഇഡി അന്വേഷിക്കുന്നു. ബിനീഷിന്റെ സ്വത്തു കണ്ടുകെട്ടാന്‍ നടപടിയാവശ്യപ്പെട്ട് സംസ്ഥാന രജിസ്‌ട്രേഷന്‍ വകുപ്പിന് ഇഡിയുടെ കത്ത് !!

New Update

publive-image

Advertisment

കൊച്ചി: ബിനീഷ് കോടിയേരിക്കെതിരെ നടപടികള്‍ കടുപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. ബിനീഷിന്റെ മരുതംകുഴിയിലുള്ള വീട്, കണ്ണൂരിലെ ബിനീഷിന്റെ പത്തുസെന്റ് സ്ഥലം എന്നിവ കണ്ടുകെട്ടാന്‍ ഇഡി നടപടി ആരംഭിച്ചിരുന്നു. ഇതിനുള്ള നടപടികള്‍ ഇഡി തുടങ്ങി.

കഴിഞ്ഞ ഒന്‍പതാം തീയതി ഇഡി ഇതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. ബിനീഷിന്റെ സ്വത്തുവകകള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സഹായമാവശ്യപ്പെട്ട് ഇഡി സംസ്ഥാന രജീസ്‌ട്രേഷന്‍ വകുപ്പിന് ഔദ്യോഗികമായി കത്തുനല്‍കി.

ഇതനുസരിച്ച് ബിനീഷിന്റെയും കുടുംബത്തിന്റെയും സ്വത്തുവകകള്‍ കണ്ടെത്തി നല്‍കാനാണ് രജിസ്‌ട്രേഷന്‍ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

ബിനീഷിന് പുറമെ ഭാര്യ റെനീറ്റയുടെ ആസ്തിവകകളും കണ്ടുകെട്ടാന്‍ ഇഡി തീരുമാനിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇഡിയുടെ നടപടി. റെനീറ്റയുടെ ആസ്തി വിവരങ്ങളും കുടുംബത്തിന്റെ ആസ്തിയെക്കുറിച്ചും ഇഡി അന്വേഷണം നടത്തിയിരുന്നു.

ബിനീഷിന്റെ ചല ഇടപാടുകളില്‍ ബിനീഷിന്റെ ഭാര്യാ മാതാവിന്റെ പേരിലാണെന്നു അവര്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇഡി തുടര്‍നടപടികളിലേക്ക് കടന്നാല്‍ അവരും കൂടുതല്‍ പ്രതിസന്ധിയിലാകും. ഇവരുടെ സ്വത്തു സംബന്ധിച്ച അന്വേഷണവും ഇഡി നടത്തിക്കഴിഞ്ഞു.

ബിനീഷിന് പുറമെ ബിനീഷിന്റെ ബിനാമികളെന്നു സംശയിക്കുന്നവുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാനും നീക്കമുണ്ട്. നേരത്തെ ബംഗളുരു മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ സ്വത്തു കണ്ടുകെട്ടാനുള്ള നടപടികളും ഇഡി സ്വീകരിച്ചിട്ടുണ്ട്.

binish kodiyeri
Advertisment