Advertisment

ബിനോയിയുമായുള്ള ബന്ധത്തിന് തെളിവുകളുണ്ട്‌ ; ഏത് പരിശോധനയ്ക്കും താന്‍ തയ്യാറാണെന്ന് യുവതി 

New Update

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി പരാതിക്കാരിയായി യുവതി. ബിനോയിയുമായുള്ള ബന്ധത്തിന് തെളിവുകളുണ്ടെന്നും ഏത് പരിശോധനയ്ക്കും താന്‍ തയ്യാറാണെന്നും യുവതി പറഞ്ഞു.

Advertisment

publive-image

ബിനോയ് തനിക്കെതിരെ നല്‍കിയ കേസും നേരിടുമെന്നും പരാതിക്കാരി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്തു എന്നാണ് ബിനോയ്ക്കെതിരെയുള്ള കേസ്.

33 കാരിയായ മുംബൈ സ്വദേശിയാണ് ബിനോയ് കോടിയേരിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ ഓഷിവാര പൊലീസ് ജൂണ്‍ 13-ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബിനോയ് വിവാഹവാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം ബലാല്‍സംഗം ചെയ്‌തെന്നും ആ ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

Advertisment