Advertisment

വിവാദങ്ങൾക്കിടയിൽ ബിനോയ് കോടിയേരി ശബരിമലയില്‍ ദര്‍ശനം നടത്തി

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

പത്തനംതിട്ട: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരി ശബരിമലയില്‍ ദര്‍ശനം നടത്തി. ഇന്ന് വൈകുന്നേരത്തോടെയാണ് ബിനോയ് കോടിയേരിയും സംഘവും ശബരിമലയിലെത്തിയത്.

Advertisment

publive-image

പീഡന വിവാദങ്ങൾക്കിടെയാണ് ബിനോയുടെ ശബരിമല ദർശനം.ബീഹാര്‍ സ്വദേശി നല്‍കിയ പീഡനക്കേസില്‍ ആരോപണവിധേയനായ ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ജാമ്യത്തിലാണ് ഇപ്പോള്‍.

ഇരുമുടിക്കെട്ടുമായി എത്തിയ ബിനോയ് പതിനെട്ടാം പടി കയറി സന്നിധാനത്ത് എത്തി ദര്‍ശനം നടത്തി. എട്ട് പേരടങ്ങിയ സംഘത്തോടൊപ്പമാണ് ബിനോയ് സന്നിധാനത്ത് എത്തിയത്. ബിനോയിയുടെ രണ്ട് മക്കളും എട്ടംഗസംഘത്തിലുണ്ടായിരുന്നു.

binoy kodiyeri
Advertisment