കേസും പുലിവാലും ! കോടിയേരി കുടുംബം ഭക്തിമാര്‍ഗങ്ങളിലേയ്ക്കോ ? ബിനീഷ് ഗുരുവായൂരില്‍ നിർമാല്യദർശന0 നടത്തി പാൽപ്പായസം നേര്‍ന്നു !

ന്യൂസ് ബ്യൂറോ, തൃശൂര്‍
Wednesday, July 10, 2019

ഗുരുവായൂർ : ബിഹാർ യുവതിയുടെ ബലാത്സംഗ പരാതിയിൽ അരോപണവിധേയനായതോടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബം ഭക്തിമാര്‍ഗങ്ങളിലേയ്ക്ക് ! കോടിയേരിയുടെ മകന്‍ ബിനോയ് കോടിയേരിയാണ് കഴിഞ്ഞ ദിവസം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയത് . ചൊവ്വാഴ്ച പുലർച്ചെ നിർമാല്യദർശന0 നടത്തിയ ബിനോയ്‌ പാൽപ്പായസം ശീട്ടാക്കാനുള്ള തുക ക്ഷേത്രത്തില്‍ ഏല്പ്പിച്ചാണ് മടങ്ങിയത് .

ഗുരുവായൂരപ്പനെ തൊഴുതശേഷം പെട്ടെന്ന് പ്രദക്ഷിണം പൂർത്തിയാക്കി പുറത്തുകടന്നു. വഴിപാട് കൗണ്ടറുകൾ തുറക്കാത്തതിനാൽ പാൽപ്പായസം ശീട്ടാക്കാനുള്ള തുക ക്ഷേത്രം കാവൽക്കാരനെ ഏല്പിച്ച് മടങ്ങി. രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ബിനോയ് എത്തിയത്.

പരാതിയിൽ തിങ്കളാഴ്ച മുംബൈയിലെ ഓഷിവാര പോലീസ് സ്റ്റേഷനിൽ ചോദ്യംചെയ്യലിന് ബിനോയ് ഹാജരായിരുന്നു. കേസിൽ മുംബൈ സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരിക്കുകയാണ്.

×