Advertisment

ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുക്കും: കേസെടുക്കുക യുവതിക്കെതിരെ ബിനോയ് കോടിയേരി നല്‍കിയ പരാതിയില്‍

New Update

കണ്ണൂര്‍: ബിനോയ് കോടിയേരിക്ക് എതിരെ പീഡന പരാതി നല്‍കിയ ബിഹാര്‍ സ്വദേശിനിക്ക് എതിരെ കേസെടുത്തേക്കും. യുവതിക്കെതിരെ ബിനോയ് കോടിയേരി നല്‍കിയപരാതിയിലാണ് കേസെടുക്കുക.മെയ് മാസമാണ് കണ്ണൂര്‍ റേഞ്ച് ഐജിക്ക് ബിനോയിയുടെ പരാതി ലഭിച്ചത്.

Advertisment

publive-image

പരാതിക്കാരി തന്നെ മുമ്പ് ബ്ലാക്ക് മെയിലിങ്ങിന് ശ്രമിച്ചിരുന്നുവെന്നും പോലീസിന് പരാതി നല്‍കിയിരുന്നുവെന്നും ബിനോയ് കോടിയേരി പറഞ്ഞിരുന്നു. ഇക്കാര്യത്തിലൊരു സ്ഥിരീകരണമാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.

ഒന്നര മാസം മുമ്പ് പരാതി കണ്ണൂര്‍ റേഞ്ച് ഐജിക്ക് ലഭിക്കുകയും തുടര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ എസ്പിക്ക് കൈമാറുകയും ചെയ്തിരുന്നു.

തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ പരാതിയില്‍ വിശദമായി അന്വേഷിക്കാന്‍ പോലീസിന് സാധിച്ചിരുന്നില്ല. തുടര്‍ നടപടികള്‍ പിന്നീട് സ്വീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് യുവതിയുടെ പരാതി പുറത്തുവരുന്നത്.

എതായാലും ബിനോയ് കോടിയേരിയുടെ പരാതി പരിഗണിച്ച്‌ യുവതിക്കെതിരെ കേസെടുക്കാനാണ് സംസ്ഥാന പോലീസിന്റെ തീരുമാനം. പരാതിക്കൊപ്പം തന്നെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്തും തെളിവായി പോലീസിന് നല്‍കിയിരുന്നു. നിരവധി പരാതികളുടെ ഒരു പട്ടികയാണ് ബിനോയ് നല്‍കിയിരിക്കുന്നത്.

ഇതെല്ലാം പരിശോധിച്ചതിന് ശേഷമാണ് യുവതിക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

Advertisment