Advertisment

മുംബൈയിലെ എഫ്‌ഐആര്‍ ബ്ലാക്ക് മെയിലിംഗ്‌ ; പരാതിക്കാരിയെ പരിചയമുണ്ട് , എന്നാല്‍ പരാതിയില്‍ പറയുന്നത് വസ്തുതാ വിരുദ്ധമാണ് ; തനിക്കെതിരെയുള്ള കേസ് നിയമപരമായി നേരിടുമെന്ന് ബിനോയി കോടിയേരി

New Update

തിരുവനന്തപുരം : തനിക്കെതിരെയുള്ള കേസ് നിയമപരമായി നേരിടുമെന്ന് ബിനോയി കോടിയേരി. മുംബൈയിലെ എഫ്‌ഐആര്‍ ബ്ലാക്ക് മെയിലിങാണ്. പരാതിക്കാരിയെ പരിചയമുണ്ട്. എന്നാല്‍ പരാതിയില്‍ പറയുന്നത് വസ്തുതാ വിരുദ്ധമാണ്.

Advertisment

publive-image

നാലുമാസം മുമ്ബ് യുവതി തനിക്കെതിരെ മറ്റൊരു പരാതി നല്‍കിയിരുന്നു. യുവതിക്കെതിരെ താനും മുംബൈ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പുതിയ കേസും നിയമപരമായി നേരിടുമെന്ന് ബിനോയി കോടിയേരി ഒരു പ്രമുഖ ചാനലിനോട് പ്രതികരിച്ചു.

ദുബായില്‍ ഡാന്‍സ് ബാര്‍ ജീവനക്കാരിയായിരുന്ന ബിഹാര്‍ സ്വദേശിനിയാണ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരെ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചെന്നു പരാതിയില്‍ പറയുന്നു.

ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും അന്ധേരിയിലെ ഒഷിവാര പൊലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ വ്യാഴാഴ്ച നല്‍കിയ പരാതിയില്‍ യുവതി ആരോപിച്ചു. 2009 മുതല്‍ 2018 വരെ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. പരാതിയില്‍ എഫ്‌ഐഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

Advertisment