Advertisment

നാട്ടുകാരുടെ കണ്‍മുന്നില്‍ ഗില്ലാപ്പിയെ വെട്ടിനുറുക്കിയത് അത്താണി ബോയ്‌സ് ; ചേരി തിരിഞ്ഞപ്പോള്‍ വാളെടുത്ത് വെട്ടിയത് സ്വന്തം ആശാനെ തന്നെ ; നെടുമ്പാശ്ശേരിയിലെ അരുംകൊലയില്‍ കൂടുതല്‍ വിവരങ്ങള്‍

New Update

കൊച്ചി : അത്താണിയിൽ യുവാവിനെ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ .അത്താണി ബോയ്സ് എന്ന പേരിൽ ബിനോയ് തന്നെ വളർത്തിക്കൊണ്ടു വന്ന ഗുണ്ടാസംഘത്തിലുണ്ടായ ചേരി തിരിവാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് റിപ്പോർട്ട്.

Advertisment

publive-image

ചെറിയ പിടിച്ചുപറി കേസുകളിൽനിന്ന് വൻ മോഷണങ്ങളിലേക്കുള്ള വളർച്ചയായിരുന്നു അത്താണി ബോയ്സിന്റേതെന്ന് നാട്ടുകാർ പറയുന്നു. ഒപ്പം ഗുണ്ടാ സംഘവും വളർന്നു. ഗില്ലാപ്പി എന്ന ഇരട്ടപ്പേരിലായിരുന്നു ഗുണ്ടാസംഘങ്ങൾക്കിടയിൽ ബിനോയ് അറിയപ്പെട്ടിരുന്നത്. ക്രിമിനൽ വാസനയുണ്ടായിരുന്ന ബിനോയ് ചെറുപ്പം മുതൽ ഗുണ്ടാ പ്രവർത്തനങ്ങളും പതിവാക്കിയിരുന്നു.

കള്ളനോട്ടടി മുതൽ നിരവധി കേസുകളിൽ പ്രതിയായിട്ടുണ്ട്. ബിനോയ് തന്നെയാണ് അത്താണി ബോയ്സിനു രൂപം നൽകിയതും വളർത്തിക്കൊണ്ടു വന്നതും. ഒടുവിൽ സ്വന്തം ശിഷ്യരുടെ കത്തിക്ക് ഇരയാകാനായിരുന്നു ബിനോയ്‍യുടെ വിധി. ഈ സംഘത്തിലെ നാലുപേർ ചേർന്നാണ് കൊലപാതകം നടത്തിയത്.

തൃശൂർ ജില്ലയിൽ ജ്വല്ലറികളിലേക്കും മറ്റും കൊണ്ടുവരുന്ന സ്വർണം വഴിയിൽവച്ച് ആക്രമിച്ച് പിടിച്ചു പറിക്കുന്ന സംഘത്തിനു നേതൃത്വം നൽകിയത് ബിനോയി ആയിരുന്നത്രേ. നെടുമ്പാശേരി പരിസരത്തുള്ളതിനേക്കാൾ കേസുകൾ ഇതര ജില്ലകളിൽ ഇയാളുടെ പേരിലുണ്ട്.

പൊലീസിന്റെ റൗഡി പട്ടികയിൽ ഇടം പിടിച്ച ബിനോയ്ക്കെതിരെ അങ്കമാലി, കാലടി, ചെങ്ങമനാട് സ്റ്റേഷനുകളിൽ ആയുധ നിയമം ഉൾപ്പെടെ നിരവധി കേസുകളുണ്ട്. സംഘം ചേർന്ന് കവർച്ച, തട്ടിക്കൊണ്ടു പോകൽ, വധശ്രമം തുടങ്ങിയ കേസുകളിലും പ്രതിയാണ്. എ.വി. ജോർജ് ജില്ലാ പൊലീസ് മേധാവിയായിരിക്കെ ബിനോയ്‌ക്കെതിരെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു.

Advertisment