മമ്മൂട്ടിയും മോഹന്‍ലാലും തന്നോട് കാട്ടുന്ന വാത്സല്യം എന്റെ അച്ഛനോടുള്ള സ്‌നേഹത്തിന്റെ പ്രതിഫലനം, തുറന്നു പറഞ്ഞ് ബിനു പപ്പു

ഫിലിം ഡസ്ക്
Monday, May 17, 2021

കുതിരവട്ടം പപ്പു എന്ന അച്ഛന്റെ പാത പിന്തുടര്‍ന്നാണ് ബിനു പപ്പു അഭിനയ രംഗത്തേക്ക് എത്തുന്നത്.

ഇപ്പോഴിതാ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലുമടക്കം പ്രമുഖ താരങ്ങള്‍ തന്നോട് കാട്ടുന്ന വാത്സല്യം തന്റെ അച്ഛനോടുള്ള സ്‌നേഹത്തിന്റെ പ്രതിഫലനമാണെന്നാണ് ബിനു പറയുന്നത്. സിനിമയിലുള്ള പലരും തന്നെ പപ്പു എന്നാണ് വിളിക്കുന്നതെന്നും ബിനു പറഞ്ഞു.

അഭിനയം, സംവിധാനം എന്നീ മേഖലകളില്‍ എത്തിപ്പെടുമെന്ന് ഞാന്‍ പോലും വിചാരിച്ചതല്ല.
ഒരുപാട് നടന്മാരുടെ മക്കളെ വച്ച് ചെയ്ത ‘ഗുണ്ട’ എന്നൊരു സിനിമയിലേക്ക് നിര്‍ബന്ധിച്ചു ക്ഷണിച്ചപ്പോള്‍ വെറുമൊരു കൗതുകത്തിന് ചെയ്തുതുടങ്ങിയതാണെന്നും ബിനു കൂട്ടിച്ചേർത്തു.

×