Advertisment

തിരഞ്ഞെടുപ്പ് വിജയങ്ങൾ പളനി മുരുകൻ്റെയും വേളാങ്കണ്ണി മാതാവിൻ്റെയും മുന്നിൽ സമർപ്പിക്കുന്ന പതിവ് തെറ്റിക്കാതെ ബിനു പുളിക്കകണ്ടം

New Update

publive-image

Advertisment

പാലാ: തൻ്റെ തിരഞ്ഞെടുപ്പ് വിജയങ്ങൾ  പളനി മുരുകൻ്റെയും വേളാങ്കണ്ണി മാതാവിൻ്റെയും മുന്നിൽ സമർപ്പിക്കുന്ന പതിവ് ഇക്കുറിയും അഡ്വ: ബിനു പുളിക്കകണ്ടം തെറ്റിച്ചില്ല .

നാലാം തവണയും 2020 ലെ തിരഞ്ഞെടുപ്പിലും പാലാ നഗരസഭയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷവും തൻ്റെ വാർഡിലെ പോൾ ചെയ്തതിൻ്റെ 90% വോട്ടും കരസ്ഥമാക്കി വമ്പിച്ച വിജയം നേടിത്തന്നത് തൻ്റെ വാർഡിലെ ജനങ്ങൾക്ക് ബിനു പുളിക്കകണ്ടത്തോടുള്ള സ്നേഹവിശ്വാസങ്ങൾക്കപ്പുറം താൻ വിശ്വാസഗോപുരങ്ങളായി കരുതുന്ന പളനി മുരുകൻ്റെയും വേളാങ്കണ്ണി മാതാവിൻ്റെയും അനുഗ്രഹങ്ങളാണെന്നാണ് ബിനുവിൻ്റെ വിശ്വാസം.

കഴിഞ്ഞ മൂന്നു തവണയും വിജയങ്ങൾ നേടിയപ്പോഴും , നോമ്പ് നോറ്റ് തല മുണ്ഡനം ചെയ്ത് , പഴനിയിലും വേളാങ്കണ്ണിയിലും എത്തി അനുഗ്രഹം വാങ്ങുന്ന പതിവ് ഇക്കുറിയും ആവർത്തിച്ചു. പതിവുപോലെ തൻ്റെ സഹോദരൻ ബിജു പുളിക്കകണ്ടത്തിനും ഏറ്റവും അടുത്ത ഏതാനും സുഹൃത്തുക്കൾക്കുമൊപ്പമാണ് ആരാധനാലയങ്ങൾ സന്ദർശിച്ചത്...

Advertisment